തിരുവനന്തപുരം: നിലവിലെ വൈദ്യുതിലൈനുകളുടെ ശേഷി വര്‍ധിപ്പിക്കാന്‍ ട്രാന്‍സ്ഗ്രിഡ് രണ്ട് എന്ന പേരില്‍ 10,000 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കിഫ്ബിയില്‍ നിന്ന് ഇതിന് സഹായം ലഭിക്കും. അഞ്ചുവര്‍ഷം കൊണ്ട് 400 കെ.വിയുടെ അഞ്ച് സബ്സ്റ്റേഷനുകളും 220 കെ.വി.യുടെ 24 സബസ്റ്റേഷനുകളും സ്ഥാപിക്കും. ഓരോ സ്ഥലത്തെയും വൈദ്യുതിവിതരണത്തിന് ഒന്നിലധികം സബ്സ്റ്റേഷനുകള്‍ വരും. ഒരിടത്ത് തകരാര്‍ വന്നാല്‍ മറ്റൊന്നിലൂടെ വൈദ്യുതി ലഭ്യമാക്കും. വൈദ്യുതിതടസ്സം പരമാവധി കുറക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാ മുനിസിപ്പാലിറ്റികളിലും റിങ് മെയിന്‍ എന്ന പേരില്‍ മൂന്ന് സബ്സ്റ്റേഷനുകള്‍ വരും. മൂന്ന് കേന്ദ്രങ്ങളില്‍ നിന്നും ഇവിടെ വൈദ്യുതി വിതരണം ചെയ്യും.
ഗ്രാമങ്ങളില്‍ രണ്ട് കേന്ദ്രങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കും. സാധാരണ ബള്‍ബും സി.എഫ്.എല്ലും മാറ്റി എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കും. വൈദ്യുതി ബോര്‍ഡ് ഒരു കോടി എല്‍.ഇ.ഡി ബള്‍ബുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. കിഫ്ബിയുടെ സഹായത്തോടെയാകും ഇത്. വൈദ്യുതി മീറ്റര്‍ ഉപഭോക്താവ് വാങ്ങണമെന്ന വ്യവസ്ഥ മാറ്റും. വൈദ്യുതി ബോര്‍ഡ് ഒരു ലക്ഷം മീറ്റര്‍ വാങ്ങും. പുതിയ മീറ്റര്‍ വരുന്നതുവരെ നിലവിലെ സംവിധാനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതിതടസ്സം അറിയിക്കാന്‍ 1912 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പരാതി പറയാന്‍ 9496018367 എന്ന വാട്സ്ആപ് നമ്പറും ഉണ്ട്. വൈദ്യുതി തടസ്സം ഉണ്ടാകുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മുന്‍കൂട്ടി എസ്.എം.എസ് സന്ദേശം നല്‍കും. വൈദ്യുതി എപ്പോള്‍ മടക്കി ലഭിക്കുമെന്നും അറിയിക്കും. വൈദ്യുതി ബില്‍ വിവരണങ്ങള്‍ മൊബൈലിലും ഇ-മെയിലിലും ലഭ്യമാക്കും. പിഴകൂടാതെ അടയ്ക്കല്‍, വിച്ഛേദിക്കല്‍ എന്നിവക്കുമുമ്പും എസ്.എം.എസ് നല്‍കും. ഈ സംവിധാനങ്ങളുടെ ഉദ്ഘാടനം ഉടന്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.