തലശ്ശേരി: പിതാവ് ഉത്തമന്‍െറ വഴിയെയായി മകന്‍ രമിത്തിന്‍െറ ദുരന്ത യാത്രയും. രമിത്തിന്‍െറ പിതാവ് ചാവശ്ശേരി നടുവനാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകനും ബസ് ഡ്രൈവറുമായ ഉത്തമന്‍ രാഷ്ട്രീയ എതിരാളികളുടെ കൊലകത്തിക്കിരയാവുകയായിരുന്നു. 2002 മേയ് 22ന് രാത്രി എട്ടരയോടെ അക്രമിസംഘം ബസ് തടഞ്ഞ് നിര്‍ത്തി ബോംബെറിഞ്ഞ ശേഷം ഉത്തമനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
തൊട്ടടുത്ത ദിവസം ഉത്തമന്‍െറ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ജീപ്പിന് നേരെയുണ്ടായ ബോംബെറില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വൃദ്ധയായ അമ്മു അമ്മയും ജീപ്പ് ഡ്രൈവര്‍ ഷിഹാബുമാണ് കൊല്ലപ്പെട്ടത്. ഉത്തമന്‍ കൊല്ലപ്പെട്ട ശേഷമാണ് ഭാര്യ നാരായണിയും മക്കളായ രമിത്തും രമിഷയും പിണറായിയിലെ മാതാവിന്‍െറ വീട്ടില്‍ താമസമാക്കിയത്. പതിനാലുവര്‍ഷത്തിനുശേഷം മകന്‍ രമിത്തിനെ തേടിയത്തെിയതും പിതാവിന്‍െറ ദുര്‍വിധിയായിരുന്നു. തെരഞ്ഞെടുപ്പ് ആഹ്ളാദ പ്രകടനത്തിനിടെ ബോംബേറില്‍ സി.പി.എം പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ കൊല്ലപ്പെട്ട ദിവസം ഇവരുടെ വീട് ആക്രമിക്കപ്പെട്ടിരുന്നു.
വീടുകള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടന്ന ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാനത്തെിയ ദേശീയ വനിതാ കമീഷന്‍ ആദ്യം കയറിയതും രമിത്തിന്‍െറ വീട്ടിലായിരുന്നു. രമിത്തിന്‍െറ മാതാവ് നാരായണിയും പല ഭാഗത്തുനിന്നായി ബി.ജെ.പി കുടുംബങ്ങളില്‍ നിന്നത്തെിയ സ്ത്രീകളും വനിതാ കമീഷന്‍ ചെയര്‍പേഴ്സന്‍ ലളിത കുമാരമംഗലം, അംഗം സുഷമാ സാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന് മൊഴിയും നിവേദനവും നല്‍കിയത് പിണറായിയിലെ ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു. ഉത്തമന്‍െറ കൊലപാതകത്തെക്കുറിച്ചും നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം വീടിനു നേരെയുണ്ടായ അക്രമത്തെക്കുറിച്ചുമാണ് നാരായണി കമീഷനോട് വിശദീകരിച്ചത്. സ്വത്തിനും ജീവനും സംരക്ഷണം വേണമെന്നായിരുന്നു ഇവര്‍ ഉന്നയിച്ച പ്രധാന ആവശ്യം. ഉത്തമന്‍ വധക്കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകരെ കുറ്റക്കാരല്ളെന്നുകണ്ട് കഴിഞ്ഞ വര്‍ഷം തലശ്ശേരി കോടതി വെറുതെ വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.