നെടുമ്പാശ്ശേരി: വെള്ളിയാഴ്ച പണിമുടക്ക് ദിവസം ഹജ്ജ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വ്യാഴാഴ്ച എത്തിയാല്‍ താമസസൗകര്യം നല്‍കുമെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. ഹാജിമാരുടെ ബോര്‍ഡ് വെച്ച് സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഒരു അസൗകര്യവും ഉണ്ടാക്കില്ളെന്ന് പണിമുടക്കിന് ആഹ്വാനം ചെയ്ത യൂനിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട വളന്‍റിയര്‍മാര്‍ ഹാജിമാര്‍ക്ക് യഥാസമയം ക്യാമ്പിലത്തൊന്‍ സൗകര്യം ചെയ്തുകൊടുക്കുമെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഹമീദ് വാണിയമ്പലം സന്ദര്‍ശിച്ചു
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ചു. ഹാജിമാരെ അദ്ദേഹം അഭിസംബോധന ചെയ്തു. ജില്ലാ പ്രസിഡന്‍റ് സമദ് നെടുമ്പാശ്ശേരിയും സംബന്ധിച്ചു.
ഇന്നു മുതല്‍ ഒരു വിമാനം
ഹജ്ജ് വിമാനങ്ങള്‍ വ്യാഴാഴ്ച മുതല്‍ രണ്ടില്‍നിന്ന് ഒന്നായി കുറച്ചു. വ്യാഴാഴ്ച 450 പേരുമായി വൈകീട്ട് 5.20നാണ് വിമാനം പുറപ്പെടുക. സെപ്റ്റംബര്‍ അഞ്ചിനാണ് അവസാന വിമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.