ഹജ്ജ്: ഇനി പുറപ്പെടാന്‍ 968 തീര്‍ഥാടകര്‍

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍  451 തീര്‍ഥാടകര്‍കൂടി വെള്ളിയാഴ്ച രാത്രി 10ന് നെടുമ്പാശ്ശേരിയില്‍നിന്ന് യാത്രതിരിച്ചു. തിരൂരങ്ങാടി സ്വദേശി ഇസ്ഹാക്-ഐഷാബീവി ദമ്പതികളുടെ മകള്‍ ഒന്നര വയസ്സുകാരി ഹംദ ഫാത്തിമയും ഈ സംഘത്തിലുണ്ട്. എട്ട് കുട്ടികളടക്കം 9308 തീര്‍ഥാടകര്‍ ഇതുവരെ നെടുമ്പാശ്ശേരിയില്‍നിന്ന് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയായിട്ടുണ്ട്. 968 പേരാണ് ഇനി പോകാന്‍ ബാക്കിയുള്ളത്. ഇന്നും നാളെയുമായി 450 പേര്‍ വീതം യാത്രതിരിക്കും. ബാക്കി 68 പേര്‍ തിങ്കളാഴ്ചത്തെ വിമാനത്തില്‍ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്കൊപ്പമാണ് പോവുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.