നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കയുടെ ഹാജിമാരുമായുള്ള അവസാന വിമാനം തിങ്കളാഴ്ച വൈകുന്നേരം 5.30ന് പുറപ്പെടും. ഈ വിമാനത്തില്‍ കേരളത്തില്‍നിന്നുള്ള 68 പേര്‍ക്ക് പുറമേ ലക്ഷദ്വീപിലെ 285ഉം മാഹിയില്‍നിന്നുള്ള 28ഉം ഹാജിമാരും പുറപ്പെടും. മടക്കയാത്ര സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 14 വരെയാണ്.
ഹജ്ജ് സര്‍വിസിന് ഇക്കുറി സൗദി എയര്‍ലൈന്‍സിന്‍െറ വിമാനമാണ് ഉപയോഗപ്പെടുത്തിയത്. വലിയ രണ്ട് വിമാനങ്ങളാണ് സര്‍വിസിന് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, വിമാനങ്ങളിലൊന്നിന് സൗദി വ്യോമയാനമന്ത്രാലയം ക്ളിയറന്‍സ് നല്‍കാന്‍ വൈകി. ഇതേതുടര്‍ന്ന് ഷെഡ്യൂളുകളില്‍ ചെറിയ വ്യത്യാസം വരുത്തേണ്ടി വന്നുവെന്നതല്ലാതെ ഹാജിമാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായില്ല. ദേശീയ പണിമുടക്ക് ദിനത്തില്‍ പോലും കൃത്യസമയത്ത് വിമാനം പുറപ്പെട്ടു.
ഇതുവരെയുളള്ള പ്രവര്‍ത്തനം വിലയിരുത്താനും മടങ്ങിവരുന്ന ഹാജിമാര്‍ക്ക് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ആലോചിക്കുന്നതിനും ഞായറാഴ്ച ഹജ്ജ് കമ്മിറ്റിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം മന്ത്രി കെ.ടി. ജലീലിന്‍െറ സാന്നിധ്യത്തില്‍ വൈകീട്ട് അഞ്ചിന് നെടുമ്പാശ്ശേരിയില്‍ ചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.