നെടുമ്പാശ്ശേരി: അടുത്ത ഹജ്ജ് സര്‍വിസ് കരിപ്പൂരില്‍നിന്നാക്കാന്‍ ശ്രമം തുടരുമെന്ന് മന്ത്രി കെ.ടി. ജലീല്‍. ഹജ്ജ് സര്‍വിസ് ഒന്നാംഘട്ടം സമാപനത്തോടനുബന്ധിച്ച് നെടുമ്പാശ്ശേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിപ്പൂരില്‍ റണ്‍വേ ബലപ്പെടുത്തുന്ന നടപടി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശ്ശേരി ഉംറ തീര്‍ഥാടകര്‍ക്കുള്ള കേന്ദ്രമാക്കുന്നത് പരിഗണിക്കും. സംസ്ഥാനത്തിന് ഒന്നിലേറെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയന്‍റ് ലഭിക്കില്ളെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഹജ്ജിന്‍െറ അവസാനവിമാനം 386 പേരുമായി തിങ്കളാഴ്ച വൈകുന്നേരം 5.20ന് പുറപ്പെടും. ആകെ 10584 ഹാജിമാരാണ് നെടുമ്പാശ്ശേരിവഴി ഇക്കുറി പുറപ്പെട്ടത്. ഇന്ത്യന്‍ മുസ്ലിം ജനസംഖ്യയുടെ 5.15 ശതമാനം മാത്രമാണ് കേരളത്തിലെ മുസ്ലിം ജനസംഖ്യ. ഇതനുസരിച്ച് 4846 സീറ്റിനുമാത്രമെ അര്‍ഹതയുള്ളൂവെങ്കിലും നിരന്തര സമ്മര്‍ദ്ദത്തത്തെുടര്‍ന്നാണ് ഇക്കുറി കൂടുതല്‍ സീറ്റ് നേടാന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാരും സംബന്ധിച്ചു. അപേക്ഷകരുടെ എണ്ണത്തിന്‍െറ അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനത്തിനും ക്വോട്ട നിശ്ചയിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 70 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും ഹജ്ജിന് പോകാന്‍ സംവിധാനമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.