സ്വാശ്രയ കോളജുകളുടെ വെബ്സൈറ്റുകള്‍ ‘ജീവന്‍’ വീണ്ടെടുത്തു

തിരുവനന്തപുരം: പ്രവേശ നടപടികളില്‍ കൃത്രിമം വരുത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ മുന്നറിയിപ്പില്‍ ജീവന്‍ വീണ്ടെടുത്ത് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ വെബ്സൈറ്റുകള്‍. ഒന്നൊഴികെയുള്ള കോളജുകളുടെയെല്ലാം വെബ്സൈറ്റുകള്‍ തിങ്കളാഴ്ചയോടെ  ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങി. സര്‍ക്കാറുമായി ഇനിയും കരാര്‍ ഒപ്പുവെക്കാത്ത കൊല്ലം അസീസിയ കോളജിന്‍െറ വെബ്സൈറ്റില്‍ മാത്രമാണ് അപേക്ഷാ സൗകര്യം പുന$സ്ഥാപിക്കാത്തത്. ഇവര്‍ക്ക് ജയിംസ് കമ്മിറ്റി നോട്ടീസ് നല്‍കിയിട്ടുണ്ട്. 50 ശതമാനം വരുന്ന മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകളിലേക്കാണ് കോളജുകളുടെ വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കേണ്ടിയിരുന്നത്.

മിക്ക കോളജുകളും നേരത്തേ അപേക്ഷ സ്വീകരിച്ചുകഴിഞ്ഞിരുന്നു. എന്നാല്‍, ജസ്റ്റിസ് ജയിംസ് കമ്മിറ്റി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം സെപ്റ്റംബര്‍ ആറു വരെ ദീര്‍ഘിപ്പിച്ചതോടെയാണ് സ്വാശ്രയ കോളജുകളുടെ വെബ്സൈറ്റുകള്‍ പണിമുടക്കിയത്. വ്യാപക പരാതിയത്തെുടര്‍ന്ന് ജയിംസ് കമ്മിറ്റി നിയോഗിച്ച വിദഗ്ധര്‍ വെബ്സൈറ്റുകള്‍ നിരീക്ഷിക്കുകയും പണിമുടക്ക് ബോധപൂര്‍വമാണെന്ന് കണ്ടത്തെുകയും ചെയ്തു. അപേക്ഷാ സൗകര്യം പുന$സ്ഥാപിച്ചില്ളെങ്കില്‍ നടപടിയെടുക്കുമെന്നും വിദ്യാര്‍ഥി പ്രവേശത്തിന് അംഗീകാരം നല്‍കില്ളെന്നും കമ്മിറ്റി കോളജുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇതോടെയാണ് വെബ്സൈറ്റുകള്‍ക്ക് വീണ്ടും ജീവന്‍വെച്ചത്. കമ്മിറ്റി നിര്‍ദേശിച്ച രീതിയില്‍നിന്ന് വ്യത്യസ്തമായി അപേക്ഷ സ്വീകരിക്കുന്ന എസ്.യു.ടി മെഡിക്കല്‍ കോളജിനും നോട്ടീസ് നല്‍കിയിരുന്നു.

കോളജ് വെബ്സൈറ്റില്‍നിന്ന് അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ഇ-മെയിലായി അയക്കുന്നതായിരുന്നു ഇവര്‍ ഏര്‍പ്പെടുത്തിയ സൗകര്യം. വെബ്സൈറ്റില്‍ കമ്മിറ്റി നിര്‍ദേശിച്ച ഓണ്‍ലൈന്‍ അപേക്ഷാരീതി ഏര്‍പ്പെടുത്താന്‍ സമയം ലഭിച്ചില്ളെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം.  
ഇത് ജയിംസ് കമ്മിറ്റി പരിശോധിച്ചുവരുകയാണ്. അതേസമയം, സര്‍ക്കാര്‍ അലോട്ട്മെന്‍റ് നടത്തുന്ന 50 ശതമാനം മെറിറ്റ് സീറ്റുകളിലേക്ക് ഓപ്ഷന്‍ ഉറപ്പുവരുത്താന്‍ നിര്‍ദേശിച്ച സമയം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് അവസാനിക്കും. ചൊവ്വാഴ്ച വൈകീട്ടുതന്നെ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും.
അലോട്ട്മെന്‍റ് ലഭിക്കുന്നവര്‍ ഒമ്പതിന് വൈകീട്ട് അഞ്ചിനുമുമ്പ് പ്രവേശം നേടണം. മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള അപേക്ഷയും ചൊവ്വാഴ്ച വരെയാണ് സ്വീകരിക്കുന്നത്. അതേസമയം, മലബാര്‍, ട്രാവന്‍കൂര്‍, അസീസിയ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ ചൊവ്വാഴ്ചയോടെ സര്‍ക്കാറുമായുള്ള കരാറില്‍ ഒപ്പുവെക്കുമെന്നാണ് സൂചന. കരുണ മെഡിക്കല്‍ കോളജ് സ്വന്തംനിലക്ക് പ്രവേശത്തിന് അനുമതി തേടി കോടതിയെ സമീപിച്ചതായും സൂചനയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.