കൊച്ചി: മുന്‍ മന്ത്രി കെ. ബാബുവിന്‍െറ സ്വത്തിനെക്കുറിച്ച അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും നീളുന്നു. തമിഴ്നാട്ടിലെ തേനിയില്‍ 120 ഏക്കര്‍ ഭൂമിയുണ്ട് എന്നതിന്‍െറ നിജസ്ഥിതി അറിയാനാണിത്. തേനിയിലുള്ള ഭൂമി തന്‍േറതല്ളെന്നും മകളുടെ വിവാഹത്തിനു മുമ്പുതന്നെ മരുമകന്‍െറ പിതാവ് വാങ്ങിയതാണെന്നുമാണ് ബാബുവിന്‍െറ വാദം. എന്നാല്‍, ഇത് വിജിലന്‍സ് അംഗീകരിച്ചിട്ടില്ല. വസ്തു ഇടപാടിന്‍െറ നിജസ്ഥിതി മനസ്സിലാക്കാന്‍ തമിഴിലുള്ള ആധാരത്തിന്‍െറ മൊഴിമാറ്റം നടത്താനും നീക്കമുണ്ട്. ഇതുകൂടാതെ ബാബുവിന് വേറെയും ഭൂസ്വത്തുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ബിനാമിയെന്ന് കരുതുന്ന ബാബുറാമിന്‍െറ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ വിശദ പരിശോധന പൂര്‍ത്തിയായാലേ കൃത്യമായ വിവരം ലഭിക്കൂ. ബാബുറാം 41 ഭൂമിയിടപാടുകള്‍ നടത്തിയതായാണ് നിഗമനം. ഇതില്‍ 27 എണ്ണവും ബാബു മന്ത്രിയായിരുന്ന കാലയളവിലാണ്. ഇത് പ്രത്യേക പട്ടികയായി ഇയാള്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു.
രേഖകളുടെ പരിശോധന പൂര്‍ത്തിയായ ശേഷം ബാബുറാമിനെ വിശദമായി ചോദ്യം ചെയ്താലേ യഥാര്‍ഥ വിവരം ലഭിക്കൂവെന്നും അന്വേഷണസംഘം സൂചന നല്‍കി. ഇയാള്‍ നടത്തിയ ഇടപാടും പ്രഖ്യാപിത വരുമാനവും തമ്മില്‍ ഒത്തുപോകുന്നില്ല. ഭൂമിയിടപാടിന്‍െറ സാമ്പത്തിക സ്രോതസ്സ് വിജിലന്‍സിന് മുന്നില്‍ വിശദീകരിക്കേണ്ടിവരും. അതിനിടെ, കെ. ബാബുവിന് തങ്ങളുടെ സ്ഥാപനത്തില്‍ ഓഹരി പങ്കാളിത്തമില്ളെന്ന വാദവുമായി പോളക്കുളം ഗ്രൂപ് രംഗത്തത്തെി. ബാബുവിന് റിനൈ മെഡ്സിറ്റിയില്‍ ഓഹരി പങ്കാളിത്തമുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് മാനേജിങ് ഡയറക്ടര്‍ കൃഷ്ണദാസ് പോളക്കുളത്ത് അറിയിച്ചു. തനിക്കും സഹോദരങ്ങള്‍ക്കും മാത്രമാണ് ഈ സ്ഥാപനത്തില്‍ പങ്കാളിത്തമുള്ളത്. റിനൈ മെഡിസിറ്റി 2005ല്‍ പണി തുടങ്ങി 2011ല്‍ പൂര്‍ത്തിയായ സ്ഥാപനമാണെന്നും ഈ സമയത്ത് ബാബു മന്ത്രിയായിട്ടില്ളെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.