എന്‍റെ വിശ്വാസം ഒരു ഗണേശോത്സവത്തോടെ അവസാനിക്കുന്ന ഒന്നല്ല -എം.കെ മുനീർ

കോഴിക്കോട്: ശിവസേന സംഘടിപ്പിച്ച ഗണേശോൽസവത്തിൽ പങ്കെടുത്തതിന് വിശദീകരണവുമായി മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ മുനീർ. തന്‍റെ വിശ്വാസം (ഈമാൻ) ഒരു ഗണേശോത്സവത്തോടെ അവസാനിക്കുന്ന ഒന്നല്ല എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഏതെങ്കിലും ഉത്സവ വേദിയിൽ പണയപ്പെടുത്താനുള്ളതല്ല തന്‍റെ വിശ്വാസം. ഏത് പുലിക്കൂട്ടിലാണെങ്കിലും അതെവിടെച്ചെന്നും പറയുന്ന പാരമ്പര്യമാണ്. ഹൃദയത്തിന്‍റെ ആഴങ്ങളിൽ വേരൂന്നിയാതാണ് തന്‍റെ വിശ്വാസം. അത് തകർക്കാൻ ശിവസേനക്കോ, ആർ.എസ്.എസിനോ എസ്.ഡി.പി.ഐക്കോ സാധ്യമല്ല. മതേതര്വത്വം കാത്ത് സൂക്ഷിക്കാൻ അവർക്ക് മുൻപിൽ ആദ്യം നെഞ്ച് നിവർത്താൻ താനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ പാർട്ടി പ്രാവർത്തകർക്ക് വേദന ഉണ്ടായിട്ടുണ്ടെങ്കിൽ തന്നോട് ക്ഷമിക്കണമെന്നും പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

'ബഹറിൽ മുസല്ലയിട്ട് നമസ്ക്കരിച്ചാലും ആർ.എസ്.എസ്സിനെ വിശ്വസിക്കരുതെന്നു' പറഞ്ഞ എന്റെ ബാപ്പയുടെ രക്തം തന്നെയാണ് എന്റെ സിരകളിലും ഓടുന്നത്. അത് ഏതെങ്കിലുമൊരു ഉത്സവ വേദിയിൽ പണയപ്പെടുത്താനുള്ളതല്ല.. ഏത് പുലിക്കൂട്ടിലാണെങ്കിലും അതെവിടെച്ചെന്നും പറയുന്ന പാരമ്പര്യമാണ് എന്റേത്.എന്റെ ഈമാൻ ഒരു ഗണേശോത്സവത്തോടെ അവസാനിക്കുന്ന ഒന്നല്ല.അതെന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ വേരൂന്നിയാതാണ്.അത് തകർക്കാൻ ശിവസേനയ്‌ക്കോ,ആർ.എസ്.എസ്സിനോ എസ്.ഡി.പി.ഐക്കോ സാധ്യമല്ല.മതേതര്വത്വം കാത്ത് സൂക്ഷിക്കാൻ അവർക്ക് മുൻപിൽ ആദ്യം നെഞ്ച് നിവർത്താൻ ഞാനുണ്ടാകും.
അവിടെ കൂടിയിരുന്ന ഭക്തജനങ്ങളിൽ ഭൂരിഭാഗത്തിനും ഒരു രാഷ്ട്രീയവുമില്ല.അവർ ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങളുണ്ട്.അവരെല്ലാം എന്റെ വോട്ടർമാരാണ്.അവരോടൊരു സ്നേഹവായ്പ് കാണിക്കുകയെന്നത് എന്റെ ധാർമികമായ ഉത്തരവാദിത്വമാണെന്ന് ഞാൻ വിശ്വസിക്കുന്നു.എസ്.ഡി.പി.ഐക്കോ,ആർ.എസ്.എസ്സിനോ എന്തെങ്കിലു തോന്നുന്നുവെങ്കിൽ എനിക്ക് പ്രശ്നമില്ല. എന്നാൽ എന്റെ പാർട്ടി പ്രാവർത്തകർക്ക്  വേദന ഉണ്ടായിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക.സ്നേഹപൂർവ്വം എം.കെ മുനീർ.

 

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.