തൃശൂർ: മലബാർ സിമൻറ്സിലെ ഇടപാടുകളുെട പൂർണ ഉത്തരവാദിത്തം ബോർഡ് ഡയറക്ടർമാർ അടക്കമുള്ളവർക്കാണെന്ന് അറസ്റ്റിലായ മാനേജിങ് ഡയറക്ടര്‍ െക. പത്മകുമാർ. എം.ഡി എന്ന നിലയിൽ പ്രത്യേകമായി ഇളവുകൾ നൽകുകയോ ഇടപാടുകൾ നടത്തുകയോ ചെയ്തിട്ടില്ല. വിജിലൻസ് ഡയറക്ടർ ഉൾപ്പെടയുള്ള കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് നടപടികെളല്ലാമെന്നും ജാമ്യാപേക്ഷയിൽ പത്മകുമാർ വ്യക്തമാക്കി. ജാമ്യാപേക്ഷയിൽ തൃശൂർ വിജിലൻസ് കോടതിയിൽ വാദം തുടങ്ങി. വിജിലൻസിെൻറ വാദം ഉച്ചക്ക് 2.30 ന് നടക്കും.
വിപണിയിലെ മത്സരം നേരിടാനാണ് ഡീലർമാർക്ക് ഇളവുനൽകാൻ തീരുമാനിച്ചതെന്ന് ജാമ്യാപേക്ഷയിൽ പത്മകുമാർ വ്യക്തമാക്കി. തീരുമാനമെടുത്തത് ബോർഡാണ്. അതിൽ നഷ്ടം നേരിട്ടവരാണ് കേസിനുപിന്നിൽ. തനിക്കെതിരായ വിജിലൻസ് കേസും അറസ്റ്റും നിയമപരമല്ല. കമ്പനിയിൽ നിന്ന് പുറത്താക്കുകയായിരുന്നു സർക്കാറിെൻറ ലക്ഷ്യം. അറസ്റ്റോടെ അതു സാധ്യമായി. സ്ഥാനത്തു നിന്ന് നീക്കിയ സാഹചര്യത്തിൽ കമ്പനിയിൽ പ്രവേശിക്കാനോ ആരെയും സ്വാധിക്കാനോ കഴിയില്ല. അതിനാൽ ജാമ്യം അനുവദിക്കണമെന്നും പത്മകുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
സിമൻറ് വിപണനത്തിന് ഡീലര്‍മാരെ നിയോഗിച്ചതില്‍ വന്‍തുകയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് തിങ്കളാഴ്ച കെ. പത്മകുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.