പേര് നൽകുന്ന രാഷ്ട്രീയക്കാരുടെ വിവരങ്ങൾ നൽകാമെന്ന്​ ആദായ നികുതി വകുപ്പ്​

തിരുവനന്തപുരം: കേരളത്തിലെ രാഷ്​ട്രീയ പ്രവർത്തകരുടെ നിക്ഷേപങ്ങൾ സംബന്ധിച്ച്​ വിവരങ്ങൾ നൽകണമെന്ന വിജിലൻസി​െൻറ ആവശ്യം ആദായ നികുതി വകുപ്പ്​ തള്ളി.  മുത്തൂറ്റ്​ ഗ്രൂപ്പി​െൻറ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ്​ നടത്തിയ റെയ്​ഡിലെ ​വിവരങ്ങൾ ആവശ്യപ്പെട്ടാണ്​ വിജിലൻസ്​ ഡയറക്​ടർ ജേക്കബ് തോമസ് കത്തുനൽകിയത്​.

വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്തില്‍ ആരുടെയും പേരുകളില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. അതിനാൽ വിവരങ്ങള്‍ കൈമാറാനാവില്ല. ആരുടെയെല്ലാം വിവരങ്ങളാണു നൽകേണ്ടതെന്നു കൃത്യമായി വിജിലൻസ് ആവശ്യപ്പെട്ടാൽ ഇക്കാര്യം പരിഗണിക്കാമെന്നും ആദായനികുതി വകുപ്പ്​ വ്യക്തമാക്കി. വിവരങ്ങൾ ആവ​ശ്യപ്പെടുന്നവരുടെ പേരു നൽകു​േമ്പാൾ  ഇവര്‍ക്കെതിരെ എഫ്‌.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്തിട്ടുണ്ടാകണമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.