രണ്ട് കോളജുകളുടെ പ്രോസ്പെക്ടസ് അംഗീകാരം പിന്‍വലിച്ചു

തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാല അംഗീകാരം നിഷേധിച്ച രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശ പ്രോസ്പെക്ടസിന് നല്‍കിയ അംഗീകാരം ജസ്റ്റിസ് ജയിംസ് കമ്മിറ്റി പിന്‍വലിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളജ്, തിരുവനന്തപുരം വര്‍ക്കല  അകത്തുമുറി എസ്.ആര്‍. മെഡിക്കല്‍ കോളജ് എന്നിവയുടെ പ്രോസ്പെക്ടസ് അംഗീകാരമാണ് പിന്‍വലിച്ചത്.

കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളജിന്‍െറയും അംഗീകാരം ആരോഗ്യ സര്‍വകലാശാല പിന്‍വലിച്ചിരുന്നു. എന്നാല്‍, ഈ കോളജിന്‍െറ പ്രോസ്പെക്ടസിന് ജയിംസ് കമ്മിറ്റി അംഗീകാരം നല്‍കിയിട്ടില്ല.  അതേസമയം, രണ്ട് സ്വാശ്രയ കോളേജുകള്‍ കൂടി സര്‍ക്കാറുമായി പ്രവേശ കരാര്‍ ഒപ്പിട്ടു. അസീസിയ, ട്രാവന്‍കൂര്‍ എന്നീ മെഡിക്കല്‍ കോളജുകളാണ് ചൊവ്വാഴ്ച കരാര്‍ ഒപ്പിട്ടത്. ഇതോടെ 15 കോളജുകള്‍ സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ടു.

സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളജായ പരിയാരം മെഡിക്കല്‍ കോളജും കരാര്‍ അംഗീകരിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ ഫെഡറേഷനു കീഴിലെ നാല് കോളജുകളും നേരത്തേ കരാര്‍ ആയിട്ടുണ്ട്.  കരുണ, കണ്ണൂര്‍, കെ.എം.സി.ടി എന്നിവയാണ് ഇനി കരാര്‍ അംഗീകരിക്കാനുള്ളത്. ഇവര്‍ക്കെതിരെ എന്തുനടപടി സ്വീകരിക്കാമെന്നത് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കല്‍പിത സര്‍വകലാശാലയായ അമൃതയും സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ചിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.