തിരുവനന്തപുരം: കേരളത്തിൽ നിയമത്തിെൻറ ആനുകൂല്യം ലഭിക്കുന്നത് സി.പി.എമ്മിന് മാത്രമാണെന്നും ബി.ജെ.പിക്കെതിരെ നിരന്തര ആക്രമണങ്ങൾ നടന്നിട്ടും പൊലീസ് വെറും നോക്കു കുത്തികളായി മാറിയിരിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. സി.പി.എം നിയമം കൈയ്യിലെടുത്ത് കഴിഞ്ഞിരിക്കുന്നു. അക്രമ സംഭവങ്ങൾ ഒാരോ ദിവസം കഴിയുന്തോറും വ്യാപകവും ശക്തവുമായി മാറിയിരിക്കുകയാണ്.
കണ്ണൂരിൽ മാത്രമല്ല, കേരളത്തിൽ സി.പി.എമ്മിെൻറ അക്രമം നടക്കാത്ത ഒരു സ്ഥലവുമില്ല എന്ന സ്ഥിതി വന്നിരിക്കുന്നു. കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങൾക്കുള്ളിലാണ് കണ്ണൂരിൽ വിനീഷ് എന്ന ചെറുപ്പക്കാരൻ കൊലചെയ്യപ്പെട്ടത്. സി.പി.എമ്മിെൻറ അതിനിഷ്ഠൂരമായ അക്രമ പ്രവർത്തനങ്ങളാണ് കണ്ണൂരിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇത്രയധികം അക്രമങ്ങൾ നടന്നിട്ടും ഇതിനെയൊന്നും സി.പി.എമ്മിെൻറ നേതാക്കൻമാരും ആഭ്യന്തര വകുപ്പ് കൈകാര്യം െചയ്യുന്ന മുഖ്യമന്ത്രിയും അപലപിക്കുന്നില്ല എന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു യാഥാർഥ്യമെന്നും ഒരു നാട്ടിൽ അക്രമ പ്രവർത്തനം നടന്നാൽ അതിനെ അപലപിക്കാൻ ആ നാട് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും കുമ്മനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.