11 വയസ്സുകാരിയെ പീഡിപ്പിച്ചുകൊല്ലാന്‍ ശ്രമം; പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടതുകണ്ട പ്രതി തൂങ്ങിമരിച്ചു

കോവളം: പതിനൊന്നുകാരിയെ പീഡിപ്പിച്ചുകൊല്ലാന്‍ ശ്രമിച്ച പ്രതി പെണ്‍കുട്ടി രക്ഷപ്പെട്ട് ഓടിയത് കണ്ട് തൂങ്ങിമരിച്ചു. കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ വീട്ടുമുറ്റത്ത് ശവക്കുഴി തോണ്ടിയനിലയില്‍ കണ്ടത്തെി. വെള്ളാര്‍ മലവിള വീട്ടില്‍ ചന്ദ്രബാബുവാണ് (51) മരിച്ചത്. ഗുരുതരപരിക്കേറ്റ കുട്ടിയെ ആദ്യം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും പിന്നീട് എസ്.എ.ടി ആശുപത്രിയിലേക്കും മാറ്റി. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. ആറാം ക്ളാസ് വിദ്യാര്‍ഥിനിയെ ചന്ദ്രബാബു സ്കൂളില്‍ നിന്ന് പരീക്ഷക്കുശേഷം സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നാണ് പ്രാഥമികവിവരം. വീട്ടിനുള്ളില്‍ പ്രതി പീഡിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി അബോധാവസ്ഥയിലാകുകയും കുട്ടി മരിച്ചെന്ന ധാരണയില്‍ പ്രതി മാറിയപ്പോള്‍ കുട്ടി എഴുന്നേറ്റ് ഓടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

 ഓടി വീട്ടിലത്തെിയ പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞു. ബന്ധുകള്‍ അറിയിച്ചതനുസരിച്ച് കോവളം പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് ചന്ദ്രബാബുവിനെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. സമീപത്ത് ഭക്ഷണം ചിതറിക്കിടന്ന നിലയിലായിരുന്നു.വീട്ടിനുള്ളില്‍ നിന്ന് പ്രതിയുടെ അക്രമത്തിനിരയായ വിദ്യാര്‍ഥിനിയുടെ സ്കൂള്‍വസ്ത്രവും സ്കൂള്‍ബാഗും സ്കൂളില്‍ നിന്ന് നല്‍കിയ അരിയും കുറച്ചു ദിവസം മുമ്പ് കുട്ടിയുടെ വീട്ടില്‍ നിന്ന് കാണാതായ  ഒരു ജോടി തുണിയും പൊലീസ് കണ്ടത്തെി. വീടിനുമുന്നില്‍ ശവക്കുഴി തോണ്ടിയിരുന്നതിനാല്‍ സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നതായി സംശയിക്കുന്നതായി കോവളം പൊലീസ് പറഞ്ഞു.ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റുമെന്ന് കോവളം എസ്.ഐ അജയകുമാര്‍ പറഞ്ഞു. സംഭവത്തില്‍ വിശദാന്വേഷണം ആരംഭിച്ചതായി സ്ഥലം സന്ദര്‍ശിച്ച ഫോര്‍ട്ട് എ.സി ഗോപകുമാര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.