കെ.എം. മാണിക്കെതിരായ പരാതിയില്‍ സ്വകാര്യ കമ്പനിയില്‍ വിജിലന്‍സ് പരിശോധന

കോട്ടയം: ധനമന്ത്രിയായിരുന്ന കാലത്ത് കെ.എം. മാണി സ്വകാര്യ കമ്പനിക്ക് വഴിവിട്ട് നികുതി ഇളവു നല്‍കി സര്‍ക്കാറിന് വന്‍ നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ കമ്പനിയിലും ഉടമയുടെ വസതിയിലും വിജിലന്‍സ് റെയ്ഡ് നടത്തി. കുറിച്ചിയിലെ സൂപ്പര്‍ പിഗ്മെന്‍സ് എന്ന സ്ഥാപനത്തിലും ഉടമ ബെന്നി എബ്രഹാമിന്‍െറ വസതിയിലുമാണ് വെള്ളിയാഴ്ച വിജിലന്‍സ് കോട്ടയം യൂനിറ്റ് ഡിവൈ.എസ്.പി എസ്. അശോക് കുമാറിന്‍െറ നേതൃത്വത്തില്‍ പരിശോധിച്ചത്.  

ബാറ്ററികളില്‍ ഉപയോഗിക്കുന്ന ലെഡ് ഓക്സൈഡ് (ലെഡ് പൗഡര്‍) ഉണ്ടാക്കുന്ന കമ്പനിയാണിത്. പരിശോധനയില്‍ വിലപ്പെട്ട രേഖകള്‍ പിടിച്ചെടുത്തതായി അറിയുന്നു. ഈ യൂനിറ്റിന് മുന്‍കാല പ്രാബല്യത്തോടെ നികുതി ഇളവുചെയ്ത് ഖജനാവിന് 1.66 കോടി നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ കെ.എം. മാണിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കെ.എം. മാണി അവസാനമായി 2013-14ല്‍ അവതരിപ്പിച്ച ബജറ്റില്‍ സൂപ്പര്‍ പിഗ്മെന്‍സ് കമ്പനിക്ക് നികുതി മുന്‍കാല പ്രാബല്യത്തോടെ അഞ്ചു ശതമാനമാക്കി കുറച്ചുവെന്നാണ് പരാതി. അനധികൃതമായി നികുതിയിളവ് നല്‍കിയതിലൂടെ ഖജനാവിന് നഷ്ടമുണ്ടാക്കിയതായി പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.