കോഴിക്കോട്: മഹാബലിയെ ആദരിക്കുന്നവരാണ് മലയാളികളെന്നും ഓണാഘോഷം കേരളീയരുടെ ജനകീയ സാമൂഹിക ഉത്സവമാണെന്നും വാമന ജയന്തി ആശംസകള്‍ നേര്‍ന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ട്വീറ്റിനെ വിവാദമാക്കുന്നത് അപലപനീയമാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരഭാരതത്തില്‍ വിശേഷിച്ച് ഇന്നലെ വാമനജയന്തി കൊണ്ടാടിയ അവസരത്തിലാണ് വാമനജയന്തി ആശംസകള്‍ നേര്‍ന്നത്. തിരുവോണം ഇന്നായതിനാല്‍ തിരുവോണാശംസകളും അദ്ദേഹം നേര്‍ന്നിട്ടുണ്ട്. ഇതു മനസ്സിലാക്കാതെ വിഭാഗീയതയും വിവാദങ്ങളുമുണ്ടാക്കുന്നത് ശരിയല്ല. കേരളത്തില്‍ തൃക്കാക്കര തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ വാമന പ്രതിഷ്ഠയുണ്ട്.
ഇത്തരം ക്ഷേത്രങ്ങളിലും മഹാബലിയെ അനുസ്മരിച്ച് ഓണാഘോഷ പരിപാടികള്‍ നടത്താറുണ്ട്. വാമനനെയും മഹാബലിയെയും ആദരിക്കുന്ന വിശാല മനസ്സുള്ളവരാണ് കേരളീയര്‍. മാനുഷരെല്ലാവരും ഒന്നുപോലെ കഴിയുന്ന ഏകാത്മകതയുടെ മഹത്തായ സന്ദേശം വിളിച്ചോതുന്ന ഓണാഘോഷ വേളയില്‍ വിഭാഗീയത സൃഷ്ടിക്കുന്ന വിവാദങ്ങളൊഴിവാക്കണമെന്ന് കുമ്മനം രാജശേഖരന്‍ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.