കോഴിക്കോട്: കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടത്തെി. പാലക്കാട് ചെര്‍പ്പുളശ്ശേരി വല്ലപ്പുഴ തടത്തില്‍ ഹംസയുടെ മകനും പ്ളസ് വണ്‍ വിദ്യാര്‍ഥിയുമായ അഫ്സലിന്‍െറ (17) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ 10.40ഓടെ കടല്‍പാലത്തിന് സമീപം കണ്ടത്തെിയത്. തിരുവോണനാളില്‍ വൈകീട്ട് 3.30ഓടെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. കടലില്‍ വീണുകിടന്ന മേല്‍പ്പാലത്തിന്‍െറ സ്ളാബിനടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
അഫ്സലടക്കം നാല് പേരടങ്ങുന്ന സംഘമാണ് കോഴിക്കോട്ടത്തെിയത്. ഇതില്‍ കുളിക്കാനിറിങ്ങിയ മൂന്നുപേരും തിരയില്‍പെടുകയായിരുന്നു. രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. അഫ്സലിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. പുതിയാപ്പ, മുഖദാര്‍ ഭാഗത്തെ കടുക്ക തൊഴിലാളികളും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്തെിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മാതാവ്: മറിയക്കുട്ടി. സഹോദരങ്ങള്‍: സാജിയ, ഷെറിന്‍.
കുറുവട്ടൂരിന് കണ്ണീരണിഞ്ഞ ആഘോഷം പട്ടാമ്പി: വല്ലപ്പുഴ കുറുവട്ടൂര്‍ ഗ്രാമത്തിന്‍െറ ഓണം-പെരുന്നാളാഘോഷം കണ്ണീരണിഞ്ഞു. കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്ര പോയ തടത്തില്‍ ഹംസ-മറിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് അഫ്സലിനെ കോഴിക്കോട് ബീച്ചില്‍ കാണാതായ വിവരമാണ് നാടിന്‍െറ ഉള്ളുലച്ചത്. കുളിക്കാനിറങ്ങിയ അഫ്സലും കൂട്ടുകാരും തിരമാലയില്‍ പെട്ടെങ്കിലും കൂട്ടുകാര്‍ നീന്തി രക്ഷപ്പെട്ടു. നീന്തലറിയാത്ത അഫ്സലിനെ കടലില്‍ കാണാതായ വിവരം പുറത്തുവന്നത് വൈകീട്ട് മൂന്നിനാണ്.വ്യാഴാഴ്ച രാവിലെ 10ഓടെ നാവികസേനാ മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹം മുങ്ങിയെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടിലത്തെിച്ച മൃതദേഹം വൈകീട്ട് ആറോടെ കുറുവട്ടൂര്‍ സബീലുസ്സലാം പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. ചെര്‍പ്പുളശ്ശേരി കൊര്‍ദോവ കോളജിലെ പ്ളസ് ടു വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ് അഫ്സല്‍. സഅദിയ, ഷെറിന്‍ എന്നിവര്‍ സഹോദരിമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.