സൗമ്യ വധം: വിധി യാന്ത്രികമായി വ്യാഖ്യാനിച്ചത് ദൗര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍

കോഴിക്കോട്: സൗമ്യ വധക്കേസിലെ വിധി യാന്ത്രികമായി വ്യാഖ്യാനിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കെ.യു.എസ്.ടി.യു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ മക്കളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകം നടന്നതിന് തെളിവില്ളെന്ന കാരണത്താലാണ് സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് പരമാവധി ശിക്ഷ ലഭിക്കാതിരുന്നത്. സൗമ്യ ട്രെയിനില്‍നിന്ന് ചാടാന്‍ ശ്രമിച്ചതാണെങ്കില്‍തന്നെ അതിനുള്ള സാഹചര്യത്തെ പരിഗണിക്കണമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
യാന്ത്രികമായ വ്യാഖ്യാനങ്ങള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തില്ല. സാഹചര്യങ്ങള്‍ക്കും വസ്തുതകള്‍ക്കുമനുസരിച്ചാണ് അവ വ്യാഖ്യാനിക്കപ്പെടുന്നത്. നിയമങ്ങള്‍ ജനങ്ങളുടെ സംരക്ഷണത്തിനാണ്. ഭരണഘടനയുടെ പരിരക്ഷ എല്ലാവര്‍ക്കും  ലഭിക്കണം. നിയമങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ കുറച്ചുകൂടി ജൈവാംശം നിലനിര്‍ത്താന്‍ കോടതികള്‍ ശ്രമിക്കണമെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.