തലശ്ശേരി: കോടിയേരിയില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. അഞ്ചു വീടുകള്‍ക്കുനേരെ ആക്രമണവും ബോംബേറും ഉണ്ടായി. സി.പി.എം അനുഭാവികളായ ഇടയില്‍പീടിക ആശാരികണ്ടിയില്‍ വിജിനാസില്‍ വിജയന്‍, ഭാര്യ അംബുജം (46), പുത്തന്‍പുരയില്‍ പടിഞ്ഞാറേ സരള, മകന്‍ രജീഷിന്‍െറ ഭാര്യ ഷഹിദ, ഇവരുടെ മക്കളായ അലന്‍ദേവ് (ആറ്), അനുദേവ് (അഞ്ച്) എന്നിവരെയാണ് പരിക്കുകളോടെ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവത്തിന് തുടക്കം. രാത്രി 11ഓടെ മൂഴിക്കരയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ റിജിലിന്‍െറ വീടിനുനേരെയാണ് ആദ്യം ആക്രമണം നടന്നത്. അതിക്രമിച്ചത്തെിയ ഒരുസംഘം വീടിന്‍െറ ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് 12ഓടെ ബി.ജെ.പി കോടിയേരി മണ്ഡലം വൈസ് പ്രസിഡന്‍റ് കല്ലില്‍ താഴെയിലെ കുണ്ടുകാട്ടില്‍ രാജേന്ദ്രന്‍െറ വീടിനുനേരെയും ആക്രമണം നടന്നു. മുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടറും നശിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് 12.30ഓടെ തലശ്ശേരി ഗവ. ഗേള്‍സ് ഹൈസ്കൂളിലെ അധ്യാപകന്‍ അനില്‍കുമാറിന്‍െറ കല്ലില്‍ താഴെയിലെ ആനന്ദഭവന്‍ വീടിനുനേരെ ബോംബെറിഞ്ഞു. മുറ്റത്താണ് ബോംബ് വീണ് പൊട്ടിയത്. ആക്രമണത്തിനിരയായ ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, ദേശീയ സെക്രട്ടറി എച്ച്. രാജ, നളിന്‍കുമാര്‍ കട്ടീല്‍ എം.പി എന്നിവര്‍ ശനിയാഴ്ച രാവിലെ സന്ദര്‍ശിച്ചിരുന്നു.
ശനിയാഴ്ച ഉച്ചയോടെയാണ് ഇടയില്‍ പീടികയില്‍ സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ ആക്രമണം നടന്നത്. പുത്തന്‍പുരയില്‍ പടിഞ്ഞാറേ എം.പി. രവീന്ദ്രന്‍െറ വീട്ടില്‍ ആയുധങ്ങളുമായത്തെിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രവീന്ദ്രന്‍െറ മകന്‍ രജീഷിന്‍െറ ഓട്ടോ തകര്‍ത്തു. വീടിന്‍െറ ജനല്‍ച്ചില്ലുകള്‍ ആയുധംകൊണ്ട് അടിച്ചുതകര്‍ക്കുകയും ചെയ്തു. സ്ത്രീകള്‍ക്കുനേരെയും ആക്രമണം നടന്നു. ഇതിനിടയിലാണ് രവീന്ദ്രന്‍െറ ഭാര്യ സരള, രജീഷിന്‍െറ ഭാര്യ ഷഹിദ എന്നിവര്‍ക്കും രണ്ടു കുട്ടികള്‍ക്കും പരിക്കേറ്റത്. അതിനുശേഷമാണ് സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവും ഇടയില്‍പീടിക ബ്രാഞ്ച് സെക്രട്ടറിയുമായ കെ.വി. വിജേഷിന്‍െറ വിജിനാസ് വീട്ടില്‍ ആക്രമണം നടന്നത്. വീടിനുനേരെ ബോംബെറിഞ്ഞ സംഘം വിജേഷിന്‍െറ ബൈക്കും തകര്‍ത്തിട്ടുണ്ട്. വീട്ടിനകത്തെ അലമാരയും വീടിന്‍െറ ജനലുകളും മഴു, വാള്‍ എന്നിവകൊണ്ട് വെട്ടിപ്പൊളിച്ചതായി വീട്ടുകാര്‍ പറഞ്ഞു. വിജയനെ ആക്രമിക്കാന്‍ നടത്തിയ ശ്രമം തടഞ്ഞപ്പോഴാണത്രെ അംബുജത്തിന് തലക്കടിയേറ്റത്. മൂന്നു ബൈക്കിലായത്തെിയ ആറംഗസംഘമാണ് രണ്ടു വീട്ടിലും ആക്രമണം നടത്തിയത്.
വൈകിട്ട് 6.15ഓടെ തലശ്ശേരി നഗരസഭാ സി.പി.എം കൗണ്‍സിലര്‍ എം.കെ. വിജയന്‍െറ വീടിനുനേരെയും ആക്രമണം ഉണ്ടായി. വിജയന്‍ ജഗന്നാഥ ക്ഷേത്രത്തിലായിരുന്നു. സി.പി.എം ഏരിയാ സെക്രട്ടറി എം.സി. പവിത്രന്‍, നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍, വാഴയില്‍ ശശി, ടി.പി. ശ്രീധരന്‍, എന്നിവര്‍ ആക്രമണത്തിനിരയായ സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.