കൊച്ചി: കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ നിയമിതനായി. ആക്ടിങ് ചീഫ് ജസ്റ്റിസായ ഇദ്ദേഹത്തെ ചീഫ് ജസ്റ്റിസായി നിയമിച്ച ഉത്തരവില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി കഴിഞ്ഞ ദിവസമാണ് ഒപ്പുവെച്ചത്. തുടര്‍ന്ന് കേന്ദ്ര നിയമകാര്യ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. കര്‍ണാടക സ്വദേശിയായ ജസ്റ്റിസ് ശാന്തനഗൗഡര്‍ 2003 മേയ് മുതല്‍ കര്‍ണാടക ഹൈകോടതിയില്‍ അഡീഷനല്‍ ജഡ്ജിയായിരുന്നു.
2004 സെപ്റ്റംബറില്‍ കര്‍ണാടക ഹൈകോടതിയില്‍ ജസ്റ്റിസായി. കേരള ഹൈകോടതിയിലേക്ക് സ്ഥലംമാറിയത്തെിയ അദ്ദേഹം ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍െറ പിന്‍ഗാമിയായി ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് ആയി ചുമതലയേല്‍ക്കുകയായിരുന്നു. ജസ്റ്റിസ് അശോക്ഭൂഷന്‍െറ പിന്‍ഗാമിയായാണ് ഇപ്പോള്‍ ചീഫ് ജസ്റ്റിസ് ആകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.