കൊലക്കയര്‍ വേണമോയെന്ന ചര്‍ച്ച ആശാസ്യകരമല്ല –പന്ന്യന്‍

തിരുവനന്തപുരം: സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിക്ക് കൊലക്കയര്‍ വേണമോ വേണ്ടയോയെന്ന ചര്‍ച്ച ആശാസ്യകരമല്ളെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. സി.പി.ഐ ജില്ലാ കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന വെളിയം അനുസ്മരണസമ്മേളനത്തില്‍ മുഖ്യഅനുസ്മരണപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സിദ്ധാന്തവും പ്രയോഗവും സൂക്ഷിച്ച് ഉപയോഗിക്കണം. ഉപയോഗിക്കുന്നവര്‍ ഇക്കാര്യം മനസ്സിലാക്കണം. എന്നാല്‍, ഇന്നത്തെ ചില നേതാക്കള്‍ക്ക് ഈ തിരിച്ചറിവില്ളെന്ന് സി.പി.എമ്മിലെ എം.എ. ബേബിയെപ്പോലുള്ള നേതാക്കളുടെ അഭിപ്രായത്തെ പേരെടുത്തുപറയാതെ പന്ന്യന്‍ വിമര്‍ശിച്ചു.

ഗോവിന്ദച്ചാമിക്ക് വധശിക്ഷ വേണമെന്ന് നാടൊട്ടാകെ ആവശ്യപ്പെടുമ്പോഴാണ് എതിരഭിപ്രായങ്ങള്‍ മുന്നണിക്കകത്തുനിന്ന് ഉയരുന്നത്. അത് ആശാസ്യമല്ല. ഗോവിന്ദച്ചാമിക്ക് തൂക്കുകയറാണ് അനിവാര്യം. ഇവിടെ സിദ്ധാന്തമല്ല, പ്രായോഗികതയാണ് നോക്കേണ്ടത്.പെണ്‍കുട്ടികള്‍ക്ക് ഇവിടെ മാന്യമായി ജീവിക്കാന്‍ വധശിക്ഷ നല്‍കിയേ മതിയാകൂ. എതിരഭിപ്രായങ്ങള്‍ സൂക്ഷിച്ചുപയോഗിക്കണമെന്നും പന്ന്യന്‍ ഓര്‍മിപ്പിച്ചു.

മനുഷ്യനെ മതത്തിന്‍െറ പേരില്‍ ഭിന്നിപ്പിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. അതിനുവേണ്ടിയാണ് ഓണത്തെ വാമനജയന്തിയായും ശ്രീനാരായണഗുരുവിനെ ഹിന്ദുസന്യാസിയായും അവര്‍ ചിത്രീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജോയന്‍റ് കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി.ആര്‍. അനില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്‍റ് സെക്രട്ടറി എം.പി. അച്യുതന്‍, വി.പി. ഉണ്ണിക്കൃഷ്ണന്‍, എന്‍. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.