ഡോ.ഉന്മേഷിനെതിരായ കേസ് ഒക്ടോബര്‍ ആറിന് പരിഗണിക്കും

തൃശൂര്‍: സൗമ്യവധക്കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നെന്നും വിചാരണക്കോടതിയില്‍ പ്രതിക്ക് അനുകൂലമായി ഡോ.ഉന്മേഷ് കൂറുമാറിയെന്നുമാരോപിച്ചുള്ള മലയാളവേദി പ്രസിഡന്‍റ്  ജോര്‍ജ് വട്ടുകുളത്തിന്‍െറ  പരാതി ഒക്ടോബര്‍ ആറിന് തൃശൂര്‍ വിജിലന്‍സ് കോടതി പരിഗണിക്കും. 

ഉന്മേഷിനെതിരെ കേസെടുക്കണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ് ശരിവെച്ച് ഹൈകോടതി വിധി കൂടി വന്നതോടെ തൃശൂര്‍ സി.ജെ.എം കോടതി ഒരു സിറ്റിങ് നടത്തിയിരുന്നു. കേസ് ഫയലുകള്‍ സുപ്രീംകോടതിയിലേക്ക് കൊണ്ടുപോയതിനാല്‍ പിന്നീട് സിറ്റിങ് നടന്നില്ല. കേസില്‍ വിധി വന്ന 2011 നവംബറിലായിരുന്നു കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയെന്ന ആക്ഷേപവുമായി ജോര്‍ജ് വട്ടുകുളം വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഇവിടെയും ഒരു തവണയാണ് സിറ്റിങ് നടന്നത്. പിന്നീട് എസ്.എസ്. വാസന്‍ ജഡ്ജി ആയിരിക്കെ കേസ് പരിഗണിച്ച് മാറ്റിവെച്ചതാണ് ഒക്ടോബര്‍ ആറിലേക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.