ബാറ്ററി നികുതി ഇളവ്​: മാണിയെ വിജിലൻസ്​ ചോദ്യം ചെയ്​തു

കോട്ടയം: ചിങ്ങവനത്തെ സ്വകാര്യ ബാറ്ററി നിർമാണ യൂനിറ്റിന്​ നികുതിയിളവ്​ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ മുൻ ധനമന്ത്രി  കെഎം മാണിയെ വിജിലൻസ്​ ചോദ്യം ചെയ്​തു.  കോട്ടയം വിജലൻസ്​ ഡിവൈ.എസ്​.പി അശോക്​ കുമാറി​െൻറ ​നേതൃത്വത്തൽ മൂന്ന്​ മണിക്കൂറോളം മാണിയെ ചോദ്യം ചെയ്​തു. സെപ്​റ്റംബർ 13 ന്​ നാട്ടകം ഗസ്​റ്റ്​ഹൗസിൽ വിളിച്ചുവരുത്തിയാണ്​ വിജിലൻസ്​ ​മാണിയുടെ മൊഴിയെടുത്തത്​. നികുതയിളവ്​ നൽകിയതിലൂടെ സംസ്ഥാന ഖജനാവിന് 1.66 കോടി രൂപയുടെ നഷ്​ടമുണ്ടായെന്നാണ്​ കേസ്​.

അതേസമയം ഇളവ്​ നൽകിയതിലൂടെ സംസ്ഥാന ഖജനാവിന്​ നഷ്​ടം വന്നിട്ടില്ലെന്ന്​ മാണി മൊഴി നൽകി. നികുതി വകുപ്പ്​ സെക്രട്ടറിയുടെയും വാണിജ്യ നികുതി കമീഷണറുടെയും ശിപാർപ​ശ പ്രകാരമാണ്​ ഇളവ്​ നൽകിയത്​. വാറ്റ്​ നികുതി ഏർപ്പെടുത്തിയപ്പോൾ വന്ന പിശക്​ തിരുത്തുക മാത്രമാണ്​ ചെയ്​തതെന്നും മാണി മൊഴി നൽകി.

കോട്ടയം ചിങ്ങവനത്തെ സ്വകാര്യ ബാറ്ററി നിര്‍മാണ കമ്പനിയായ സൂപ്പര്‍ പിഗ്മെന്‍റ്സിന് 2015-16 ബജറ്റില്‍ അന്ന് ധനമന്ത്രിയായിരുന്ന കെ.എം. മാണി മുന്‍കാല പ്രാബല്യത്തോടെ നികുതിയിളവ് നല്‍കിയെന്നായിരുന്നു പരാതി. പാലാ കീഴ്തടിയൂര്‍ സഹകരണബാങ്ക് പ്രസിഡന്‍റ് ജോര്‍ജ് സി. കാപ്പനാണ്​ പരാതിക്കാരൻ.  തുടര്‍ന്ന് വിജിലന്‍സ് നടത്തിയ ത്വരിതാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടത്തെിയതോടെ മാണിയെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.  ബാറ്ററി നിര്‍മാണ യൂനിറ്റ് ഉടമ ബെന്നി എബ്രഹാമാണ് രണ്ടാം പ്രതി.

ബാറ്ററികളുടെ നിര്‍മാണത്തിനുള്ള ലെഡ് ഓക്സൈഡിന് 12.5 മുതല്‍ 13.5 ശതമാനംവരെ നികുതി ഈടാക്കിക്കൊണ്ടിരിക്കെ 2013ലെ ബജറ്റില്‍ ബെന്നി എബ്രഹാമിന് നികുതി എട്ടര ശതമാനം കുറവ് വരുത്തിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. നികുതിയിളവ് മുന്‍കാല പ്രാബല്യത്തോടെ നല്‍കിയതിലൂടെ ആറുവര്‍ഷം കൊണ്ട് ഖജനാവിനുണ്ടായ നഷ്ടം 1.66 കോടിയാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. നേരത്തെ സൂപ്പര്‍ പിഗ്മെന്‍സിലും ഉടമ ബെന്നി എബ്രഹാമിന്‍െറ വസതിയിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.