കട്ടപ്പന: കാലാവസ്ഥാ വ്യതിയാനവും മഴയില്ലായ്മയും മൂലം തേയിലച്ചെടികളുടെ കൂമ്പ് കരിഞ്ഞുണങ്ങുന്നതു മൂലം കൊളുന്ത് ഉല്‍പാദനത്തില്‍ 50 ശതമാനത്തിന്‍െറ ഇടിവ്. ജില്ലയിലെ 15000ത്തോളം വരുന്ന ചെറുകിട തേയില കര്‍ഷകരെ ഇതു കടുത്ത പ്രതിസന്ധിയിലാക്കി.
ഈ സീസണ്‍ ആരംഭത്തില്‍ ഏക്കറിന് 250-300 കിലോവരെ കൊളുന്ത് കിട്ടിയിരുന്ന തോട്ടത്തില്‍ ഇപ്പോള്‍ ലഭിക്കുന്നത് ശരാശരി 100-150 കിലോയാണ്. കിലോക്ക് 14 രൂപയാണ് ഇപ്പോള്‍ വില. കൂമ്പ് കരിയാന്‍ തുടങ്ങിയതോടെ ഗുണനിലവാരം മോശമാണെന്ന് പറഞ്ഞ് വില പിന്നെയും കുറക്കും. ഉല്‍പാദനം കുറഞ്ഞതോടെ ഒരു തൊഴിലാളി ദിവസം ശരാശരി 15-20 കിലോ കൊളുത്താണ് എടുക്കുന്നത്. കൊളുന്ത് നന്നായി ഉണ്ടായിരുന്നപ്പോള്‍ ഇത് 25 മുതല്‍ 35വരെയായിരുന്നു. കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ ലഭിച്ചതിനെ തുടര്‍ന്ന് കൊളുന്ത് ഉല്‍പാദനം കുത്തനെ ഉയര്‍ന്നത് വില ഇടിയാന്‍ ഇടയാക്കിയിരുന്നു.
അന്ന് ഉല്‍പാദനം വര്‍ധിക്കുകയും ഫാക്ടറികള്‍ വാങ്ങാന്‍ മടിക്കുകയും ചെയ്തതോടെ കര്‍ഷകര്‍ കൊളുന്ത് നശിപ്പിച്ചു കളഞ്ഞിരുന്നു. ഇതേസമയത്ത് തന്നെയാണ് തേയില ലേല പ്രതിസന്ധി ഉണ്ടായത്. കൊച്ചിയിലെ തേയില ലേലം വ്യാപാരികള്‍ ബഹിഷ്കരിച്ചതോടെ പച്ചക്കൊളുന്ത് വാങ്ങാന്‍ ആളില്ലാതെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. ഒന്നര മാസത്തോളമാണ് തേയില ലേലം മുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.