ഇടുക്കി ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി പണിമുടക്ക്

തൊടുപുഴ: കെ.എസ്.ആര്‍.ടി.സിക്ക് വരുമാന നഷ്ടം വരുത്തിവെക്കുന്ന തൊടുപുഴ നഗരത്തിലെ അശാസ്ത്രീയ ട്രാഫിക് പരിഷ്കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇന്ന് പണിമുടക്കും. എറണാകുളം, തൃശൂര്‍, മൂവാറ്റുപുഴ ഭാഗങ്ങളില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ വെങ്ങല്ലൂര്‍ ബൈപാസ്-മങ്ങാട്ടുകവല വഴി തൊടുപുഴ സ്റ്റാന്‍ഡിലത്തെണമെന്ന പരിഷ്കാരമാണ് വിവാദമായത്.

നഗരത്തിന്‍െറ ഹൃദയ ഭാഗത്തു കൂടി കെ.എസ്.ആര്‍.ടി.സി ബസുകള്‍ കടന്നു പോകാത്തതിനാല്‍ യാത്രക്കാര്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുകയാണെന്നും ഇതുമൂലം പ്രതിദിനം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.