ചെങ്ങമനാട്: തിങ്കളാഴ്ച തെരുവുനായ്ക്കളെ കൊന്ന സംഭവത്തില്‍ ചെങ്ങമനാട് പഞ്ചായത്തിലെ 18 അംഗങ്ങളും നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലത്തെി അറസ്റ്റ് വരിച്ചു. അന്‍വര്‍സാദത്ത് എം.എല്‍.എയും സി.പി.എം.ചെങ്ങമനാട് ലോക്കല്‍ സെക്രട്ടറി പി.ജെ. അനിലും ചേര്‍ന്നാണ് ഇവരെ ജാമ്യത്തിലെടുത്തത്. പഞ്ചായത്ത് പ്രസിഡന്‍റ് പി.ആര്‍. രാജേഷ്, വൈസ് പ്രസിഡന്‍റ് ആശ ഏല്യാസ്, അംഗങ്ങളായ കെ.എം. അബ്ദുല്‍ഖാദര്‍, പി.വി. സജീവ്കുമാര്‍, എം.ബി. രവി, ടി.കെ. സുധീര്‍, രമണി മോഹനന്‍, ടി.എം. അബ്ദുല്‍ഖാദര്‍, ജെര്‍ളി കപ്രശ്ശേരി, ദിലീപ് കപ്രശ്ശേരി, സുചിത്ര സാബു, മനോജ്.പി.മൈലന്‍, ഗായത്രിവാസന്‍, ജയന്തി അനില്‍കുമാര്‍, സുമഷാജി, പി.എന്‍. സിന്ധു, ലത ഗംഗാധരന്‍, എം.എസ്. ലിമ എന്നിവരാണ് അറസ്റ്റ് വരിച്ചത്. ഐ.പി.സി 428, 429 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഉച്ചയോടെ പഞ്ചായത്ത് ഓഫിസില്‍നിന്നാണ് ഇവര്‍ വാഹനങ്ങളില്‍ പൊലീസ് സ്റ്റേഷനിലത്തെിയത്.
പഞ്ചായത്തിലെ നാല് മുതല്‍ ഒന്‍പത് വരെ വാര്‍ഡുകളിലായി 26ഓളം തെരുവുനായ്ക്കളെയാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കൊന്നത്.
തെരുവുനായ് ഉന്മൂലന സംഘം ചെയര്‍മാന്‍ ജോസ് മാവേലിയുടെ പിന്തുണയോടെ തെരുവുനായ് വിമുക്ത പഞ്ചായത്താക്കുന്നതിന്‍െറ ഭാഗമായാണ് തെരുവുനായ് ഉന്മൂലന പദ്ധതിക്ക് പഞ്ചായത്ത് തുടക്കം കുറിച്ചിട്ടുള്ളത്. വരും ദിവസങ്ങളിലും തെരുവുനായ്ക്കളെ കൊല്ലുമെന്ന് പഞ്ചായത്ത് അംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.
സി.പി.എമ്മും, കോണ്‍ഗ്രസും, ബി.ജെ.പിയും, മുസ്ലിംലീഗും, എസ്.ഡി.പി.ഐയും ഉള്‍പ്പെട്ട കൂട്ടുകക്ഷി ഭരണമാണ് പഞ്ചായത്തിലുള്ളത്. ആകെയുള്ള 18 വാര്‍ഡുകളില്‍ സി.പി.എം-ആറ്, കോണ്‍ഗ്രസ്-അഞ്ച്, ബി.ജെ.പി-അഞ്ച്, മുസ്ലിംലീഗ്-ഒന്ന്, എസ്.ഡി.പി.ഐ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. നറുക്കെടുപ്പിലൂടെ സി.പി.എമ്മിന് പ്രസിഡന്‍റ് സ്ഥാനവും, കോണ്‍ഗ്രസിന് വൈസ് പ്രസിഡന്‍റ് സ്ഥാനവുമാണുള്ളത്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ സി.പി.എമ്മും, കോണ്‍ഗ്രസും, ബി.ജെ.പിയും ചേര്‍ന്നാണ് കൈയാളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.