അമിത് ഷാക്ക് ഉജ്ജ്വല വരവേല്‍പ്

കോഴിക്കോട്: ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനത്തെിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആവേശോജ്ജ്വല സ്വീകരണം. പഞ്ചവാദ്യത്തിന്‍െറയും താലപ്പൊലിയുടെയും കഥകളിയുടെയും അകമ്പടിയോടെ പുഷ്പവൃഷ്ടി നടത്തിയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. രാവിലെ 11.30 ഓടെ കരിപ്പൂര്‍ വിമാനത്താവളത്തിലത്തെിയ അമിത് ഷായെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍െറ നേതൃത്വത്തിലാണ് സ്വീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് രാവിലത്തെന്നെ വിമാനത്താവളത്തിലത്തെിയത്. ദേശീയ നേതാക്കളായ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, ശ്രീകാന്ത് ശര്‍മ, മുരളീധര്‍ റാവു, രാം ലാല്‍, ആയാം പ്രഭാരി, അരവിന്ദ് മേനോന്‍ എന്നിവരും അമിത് ഷാക്കൊപ്പം എത്തിയിരുന്നു.

മുംബൈയില്‍നിന്നുള്ള ജെറ്റ് എയര്‍വേസ് വിമാനത്തില്‍ 11.26ഓടെ അമിത് ഷാ കരിപ്പൂരിലത്തെി. തുടര്‍ന്ന് 11.30ഓടെ കനത്ത സുരക്ഷാവലയത്തില്‍ ആഭ്യന്തര ടെര്‍മിനലിന്‍െറ ആഗമന കവാടത്തിലൂടെ പുറത്തേക്കുവന്ന അദ്ദേഹത്തെ കരഘോഷവും ജയ് വിളികളുമായി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. കഥകളിയും താലപ്പൊലിയും പഞ്ചവാദ്യവും ബാന്‍ഡ്മേളവുമെല്ലാം സ്വീകരണത്തിന് കൊഴുപ്പേകി. തുടര്‍ന്ന് വിമാനത്താവളത്തിലൊരുക്കിയ താല്‍ക്കാലിക വേദിയില്‍നിന്ന് പ്രവര്‍ത്തകരെ  അമിത് ഷാ അഭിവാദ്യം ചെയ്തു. 11.40 ഓടെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി കോഴിക്കോട് കടവ് റിസോര്‍ട്ടിലേക്ക് പോയി.

ദേശീയ സെക്രട്ടറി എച്ച്. രാജ, മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാല്‍ എം.എല്‍.എ, സി.കെ. പത്മനാഭന്‍, ബി.എല്‍. സന്തോഷ്, നളിന്‍ കുമാര്‍ കട്ടീല്‍ എം.പി, അരവിന്ദ് മേനോന്‍, എം. ഗണേഷ്, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, കെ.പി. ശ്രീശന്‍, എന്‍. ശിവരാജന്‍, ബി. ഗോപാലകൃഷ്ണന്‍ തുടങ്ങിയ നേതാക്കളും അമിത് ഷായെ സ്വീകരിക്കാനത്തെിയിരുന്നു. സമ്മേളനം സമാപിക്കുന്ന 25വരെ അദ്ദേഹം കോഴിക്കോടുണ്ടാകും. സംസ്ഥാന പൊലീസ്, സി.ഐ.എസ്.എഫ്, സി.ആര്‍.പി.എഫ് എന്നീ വിഭാഗങ്ങളുടെ കനത്ത സുരക്ഷ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. സി.ആര്‍.പി.എഫ് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് എസ്.കെ. റാം, സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാന്‍ഡന്‍റ് ഡാനിയേല്‍ ധനരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാസംവിധാനം.  യോഗം ചേരുന്നതിനു മുന്നോടിയായി ഒരുക്കം വിലയിരുത്തുന്നതിനാണ് അമിത് ഷാ വ്യാഴാഴ്ച കോഴിക്കോട്ടത്തെിയത്. ഒരുക്കത്തില്‍ അദ്ദേഹം പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.