കോഴിക്കോട്: ജനസംഘം ദേശീയാധ്യക്ഷനായി പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ തെരഞ്ഞെടുക്കപ്പെട്ട സമ്മേളന സ്മരണയില്‍ ബി.ജെ.പി ദേശീയ കൗണ്‍സിലിന് വെള്ളിയാഴ്ച തുടക്കം. മൂന്നുദിവസം നീളുന്ന സമ്മേളനത്തിന് കടപ്പുറത്തെ കെ.ജി. മാരാര്‍ നഗറില്‍ പതാകയുയര്‍ന്നു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബി.ജെ.പി മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന സമ്മേളനനഗരിയിലൂടെ കോഴിക്കോട് രാജ്യത്തിന്‍െറ ശ്രദ്ധാകേന്ദ്രമാകും.
23ന് രാവിലെ ഒമ്പതിന് കടവ് റിസോര്‍ട്ടില്‍ ദേശീയ നേതൃസംഗമത്തോടെയാണ് സമ്മേളന നടപടികള്‍ തുടങ്ങുക. 24നും തുടരുന്ന നേതൃയോഗത്തിന് ശേഷം വൈകീട്ട് നാലിന് കടപ്പുറത്ത് മഹാസമ്മേളനം നടക്കും. ലക്ഷത്തിലേറെ പേര്‍ പങ്കെടുക്കുന്ന സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. മഹാസമ്മേളനം നടക്കുന്ന കടപ്പുറത്തെ വേദിക്കുമുന്നില്‍ വ്യാഴാഴ്ച വൈകീട്ട് മുതിര്‍ന്ന നേതാവും കേരളത്തിലെ പ്രഥമ ബി.ജെ.പി എം.എല്‍.എയുമായ ഒ. രാജഗോപാല്‍ പതാകയുയര്‍ത്തി.
1967ലെ ജനസംഘം പരിപാടിയില്‍ പങ്കെടുത്തവര്‍ക്കായി ശനിയാഴ്ച വൈകീട്ട് 7.30ന് തളി സാമൂതിരി സ്കൂളില്‍ ഒരുക്കുന്ന ‘സ്മൃതി സന്ധ്യ’യില്‍ മോദി സംവദിക്കും. വെസ്റ്റ്ഹില്ലിലെ സര്‍ക്കാര്‍ ഗെസ്റ്റ്ഹൗസില്‍ രാത്രി കഴിയുന്ന പ്രധാനമന്ത്രി, 25ന് സ്വപ്നനഗരിയില്‍ നടക്കുന്ന ദേശീയ കൗണ്‍സില്‍ സമ്മേളനത്തിലും സംബന്ധിക്കും.ദേശീയ കൗണ്‍സിലില്‍ അധ്യക്ഷത വഹിക്കുന്ന ദേശീയ പ്രസിഡന്‍റ് അമിത് ഷാ വ്യാഴാഴ്ച തന്നെ നേതൃയോഗം നടക്കുന്ന കടവ് റിസോര്‍ട്ടിലെ ‘ടി.എന്‍. ഭരതന്‍’ നഗറിലത്തെി. വെള്ളിയാഴ്ച വൈകീട്ട് നാലിന് കരിപ്പൂരില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്ടറില്‍ കോഴിക്കോട്ടത്തെും. കടവ് റിസോര്‍ട്ട്, സ്വപ്നനഗരി, കടപ്പുറം എന്നിവിടങ്ങളാണ് മൂന്നുദിവസത്തെ ബി.ജെ.പി ദേശീയ സംഗമത്തിന്‍െറ വേദികള്‍.
-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.