കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്കായി കേന്ദ്ര സാമൂഹികനീതി മന്ത്രാലയം കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ച ‘സ്വാവലംബന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്കീ’മിന്‍െറ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച കോഴിക്കോട് കോംപസിറ്റ് റീജ്യനല്‍ സെന്‍ററില്‍ (സി.ആര്‍.സി) നടക്കും. രാവിലെ 11ന് കേന്ദ്ര സാമൂഹികനീതി മന്ത്രി താവര്‍ചന്ദ് ഗെലോട്ട് ഒൗദ്യോഗിക പ്രഖ്യാപനം നടത്തും. ഭിന്നശേഷിക്കാര്‍ക്ക് താങ്ങാവുന്നതരത്തില്‍ ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ 90 ശതമാനം പ്രീമിയം കേന്ദ്ര സാമൂഹികനീതി വകുപ്പാണ് വഹിക്കുന്നത്.
375 രൂപയാണ് വാര്‍ഷിക പ്രീമിയം. തുക അടയ്ക്കുന്ന ഭിന്നശേഷിയുള്ള വ്യക്തിക്കും മൂന്ന് കുടുംബാംഗങ്ങള്‍ക്കുമായി രണ്ടു ലക്ഷം രൂപയുടെ വാര്‍ഷിക ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. പദ്ധതിയില്‍ ചേരുന്നതിന് വൈദ്യപരിശോധന ആവശ്യമില്ളെന്നതും നിലവിലുള്ള അസുഖങ്ങള്‍ക്കും പരിരക്ഷ ലഭിക്കുമെന്നതും സ്വാവലംബന്‍ പദ്ധതിയുടെ സവിശേഷതകളാണ്. 1995ലെ പേഴ്സന്‍ വിത്ത് ഡിസെബിലിറ്റിസ് (പി.ഡബ്ളിയു.ഡി) ആക്ട് പ്രകാരം അന്ധത, കാഴ്ചക്കുറവ്, ശ്രവണവൈകല്യം, കുഷ്ഠരോഗം സുഖം പ്രാപിച്ചവര്‍, ചലനവൈകല്യം, ബുദ്ധിമാന്ദ്യം, മാനസികരോഗം തുടങ്ങിയ വൈകല്യങ്ങള്‍ 40 ശതമാനത്തിന് മുകളിലുള്ള 65 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഇന്‍ഷുറന്‍സിന് അപേക്ഷിക്കാം.
ജില്ലാ ഭരണകൂടത്തിന്‍െറ ‘കംപാഷനേറ്റ് കോഴിക്കോട്’ പദ്ധതിയുമായി ചേര്‍ന്ന് സി.ആര്‍.സി ആരംഭിക്കുന്ന പദ്ധതിക്കും നാളെ തുടക്കമാവും. പദ്ധതിയിലൂടെ മാനസികരോഗവും ബുദ്ധിമാന്ദ്യവും ഒരുമിച്ചനുഭവിക്കുന്നവരുടെ സ്വാവലംബന്‍ പ്രീമിയം തുക കംപാഷനേറ്റ് കോഴിക്കോട് ഏറ്റെടുക്കും. സി.ആര്‍.സി ഈ വര്‍ഷം തുടങ്ങുന്ന ഡി.എഡ് ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡേഴ്സ്, ഡി.എഡ് സെറിബ്രല്‍ പാള്‍സി എന്നീ സ്പെഷല്‍ എജുക്കേഷന്‍ കോഴ്സുകളുടെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.