തിരുവനന്തപുരം: കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ. വർഗീയ ധ്രുവീകരണത്തിനായി സി.പി.എമ്മും സർക്കാറും ബി.ജെ.പിക്ക് സാഹചര്യമൊരുക്കി കൊടുക്കുകയാണ്. ഇവർ രണ്ടു പേരും പിന്തുടരുന്നത് ആളെ കൊല്ലുന്ന രാഷ്ട്രീയമാണെന്നും സുധീരൻ കൂട്ടിച്ചേർത്തു. കെ.ബാബുവിനെതിരെ നടക്കുന്നത് പകപോക്കൽ രാഷ്ട്രീയം. ബാബുവിനെതിരെ തെളിവുകൾ നൽകാൻ വിജിലൻസിന് കഴിഞ്ഞില്ലെന്നും അദ്ദേഹത്തിന് പാർട്ടിയുടെ എല്ലാവിധ പിന്തുണയുമുണ്ടെന്നും സുധീരൻ കൂട്ടിച്ചേർത്തു.
ബി.ജെ.പി ദേശീയ കൗൺസിൽ അത്യാഡംബര സമ്മേളനമാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലൂടെ കേരളത്തിൽ അധികാരത്തിലെത്തുമെന്ന അമിത്ഷായുടെ പ്രസ്താവന മലർപൊടിക്കാരെൻറ സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെയും സി.പി.എമ്മിെൻറയും വർഗീയ ധ്രുവീകരണത്തിനെതിരെ ശക്തമായ കാമ്പയിനുകൾ പാർട്ടി സംഘടിപ്പിക്കുമെന്നും സുധീരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.