കെ. ബാബുവി​െൻറ ഭാര്യയെയും സഹോദരനെയും വിജിലൻസ്​ ചോദ്യം ചെയ്​തു

കൊച്ചി: അനധികൃത സ്വത്ത്​ സമ്പാദന കേസിൽ മുൻ എക്​സൈസ്​ മന്ത്രി കെ. ബാബുവി​​െൻറ ഭാര്യ ഗീതയെയും സഹോരൻ  കെ.കെ ​ജോഷിയെയും വിജിലൻസ്​ ചോദ്യം ചെയ്​തു.  ബാങ്ക്​ ലോക്കറിൽ നിന്നും സ്വർണം മാറ്റിയതി​​െൻറ വിശദാംശങ്ങൾ ലഭിക്കുന്നതിന്​ വേണ്ടിയാണ്​ ഗീതയെ ചോദ്യം ചെയ്​തത്​.

വിജിലൻസ്​ പരിശോധനയിൽ ബാബുവി​​െൻറയും ഭാര്യയുടെ ജോയിൻറ്​ ​ അക്കൗണ്ടിലുള്ള  ലോക്കറുകൾ കാലിയാക്കിയതായി കണ്ടെത്തിയിരുന്നു. രണ്ടു മാസം മുമ്പ്​ ഗീത ബാങ്കിലെത്തി ലോക്കർ പരിശോധിച്ചതി​​െൻറ സി.സി ടിവി ദൃശ്യങ്ങൾ വിജിലൻസിന്​ ലഭിച്ചിരുന്നു. ഇതി​​െൻറ അടിസ്ഥാനത്തിലാണ്​ ഗീതയെ ചോദ്യം ചെയ്​തത്​. ചോദ്യം ചെയ്യൽ മൂന്നു മണിക്കൂറോളം നീണ്ടു.

സാമ്പത്തിക ഇടപാടുകൾ അറിയുന്നതിനാണ്​  ബാബുവി​​​െൻറ സഹോദരൻ കെ.കെ ​ജോഷിയെ വിജിലൻസ്​ ആസ്ഥാനത്തേക്ക്​ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്​. എൽ.​​െഎ.സി ഉദ്യോഗസ്ഥനായ ജോഷിക്കെതിരെയും വിജിലൻസിൽ പരാതി ലഭിച്ചിരുന്നു.

ബാബുവി​​െൻറയും ബിനാമികളുടെയും ഭൂമിയിടപാടുകൾ അറിയുന്നതിന്​ വിജിലൻസ്​ സംസ്ഥാന രജിസ്​ട്രേഷൻ വകുപ്പിന്​ കത്ത്​ നൽകിയിരുന്നു. തേനിയിലെ ഭൂമിയിടപാട്​ സംബന്ധിച്ച രേഖകൾ കൈമാറണമെന്നാവശ്യപ്പെട്ട്​ തമിഴ്​നാട്​ രജിസ്​ട്രേഷൻ ഉദ്യേഗസ്ഥർക്കും​ കത്ത്​ നൽകിയിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.