കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി അന്വേഷണം നടത്തണമെന്ന ഹരജിയില്‍ സര്‍ക്കാര്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്ന് ഹൈകോടതി. ജേക്കബ് തോമസ് കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ എം.ഡി ആയിരിക്കെ ഗവേഷണത്തിനെന്ന പേരില്‍ നിയമവിരുദ്ധമായി അവധിയെടുത്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്തെന്നും ഈ സമയം സര്‍ക്കാര്‍ ശമ്പളവും കൈപ്പറ്റിയെന്നും ഹരജിയില്‍ പറയുന്നു. ഇത് കേന്ദ്ര സര്‍വിസ് ചട്ടത്തിന് വിരുദ്ധമാണെന്ന് വിജിലന്‍സ് രഹസ്യ റിപ്പോര്‍ട്ട് നല്‍കിയിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ല. ഈ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച സമഗ്ര വിശദീകരണം സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.