എം.ബി.ബി.എസ് കോപ്പിയടി; സൈബര്‍ സെല്ലിനെക്കൊണ്ട് അന്വേഷിപ്പിക്കും

തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാല എം.ബി.ബി.എസ് പരീക്ഷയിലെ  കൂട്ടകോപ്പിയടി ആരോപണം അന്വേഷിക്കാന്‍ സര്‍വകലാശാല പൊലീസ്  സൈബര്‍ സെല്ലിന്‍െറ സഹായം തേടുന്നു.  ഇത് സംബന്ധിച്ച നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ അറിയിച്ചു.
അതേസമയം ഹൈടെക് കോപ്പിയടി നടന്നെന്ന് ആക്ഷേപം ഉയര്‍ന്ന തിരുവനന്തപുരത്തെ സ്വകാര്യസ്വാശ്രയ കോളജില്‍ തിങ്കളാഴ്ച ആരോഗ്യ സര്‍വകലാശാല അധികൃതര്‍ പരിശോധന നടത്തിയെങ്കിലും ക്രമക്കേട് കണ്ടത്തൊനായില്ല. ഡോക്ടര്‍മാരുടെ സഹായത്തോടെയായിരുന്നു പരിശോധന. ഇ.എന്‍.ടി ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ഉള്‍പ്പെട്ട സംഘം കുട്ടികള്‍ ചെവിയില്‍ ചെറിയ ബ്ളൂടുത്ത് ഘടിപ്പിച്ചിട്ടുണ്ടോയെന്നാണ് പരിശോധിച്ചത്. പരിശോധനയില്‍ ക്രമക്കേട് കണ്ടത്തൊനാവാതെ വന്നതിനെ തുടര്‍ന്നാണ് ആരോപണം അന്വേഷിക്കാനും അതിന് സൈബര്‍സെല്ലിന്‍െറ സഹായം തേടാനും തീരുമാനിച്ചത്.

  നഗരാതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കോളജിലാണ് കോപ്പിയടി നടക്കുന്നതായി പരാതി ലഭിച്ചത്. വെള്ളിയാഴ്ച നടന്ന എം.ബി.ബി.എസ് പരീക്ഷയുടെ ജനറല്‍ മെഡിസിന്‍ പേപ്പര്‍ ഒന്നിലായിരുന്നു ഇത്. ഏഴ് വിദ്യാര്‍ഥികള്‍ വയര്‍ലസ് ബ്ളൂടൂത്ത് ചെവിയില്‍ ഘടിപ്പിച്ചാണ് പരീക്ഷാ ഹാളില്‍ എത്തിയതെന്നായിരുന്നു ആരോപണം.  ചോദ്യങ്ങള്‍ ഇതുവഴി പറഞ്ഞുകൊടുക്കുകയും ഉത്തരങ്ങള്‍ തിരികെ പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന രീതിയിലാണ് കോപ്പിയടി നടത്തിയതെന്നാണ് മറ്റ് വിദ്യാര്‍ഥികള്‍ ആക്ഷേപമുന്നയിച്ചത്. കോളജ് അധികൃതര്‍ ഇതിന്  ഒത്താശ ചെയ്തതായും പരാതി ഉയര്‍ന്നിരുന്നു. മാനേജ്മെന്‍റ് ക്വോട്ട സീറ്റില്‍ പ്രവേശം നേടിയ വിദ്യാര്‍ഥികളാണ് കോപ്പിയടി നടത്തിയതെന്നാണ് പരാതി.

ഇതിനുപുറമെ രഹസ്യമായി പരീക്ഷാ ഹാളില്‍ കയറ്റുന്ന മൊബൈലില്‍ പി.ഡി.എഫ് രൂപത്തില്‍ ഉത്തരങ്ങള്‍ കൊണ്ടുവന്നും ക്രമേക്കട് നടത്തിയിരുന്നതായാണ് വിവരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.