മുണ്ടക്കടവ് കോളനിയിലെ ഏറ്റുമുട്ടല്‍: വെടിയുതിര്‍ത്തത് എട്ട് റൗണ്ട് പൊലീസ് ജീപ്പിനും വെടിയേറ്റു

കരുളായി (മലപ്പുറം): നെടുങ്കയം ഉള്‍വനത്തിലെ മുണ്ടക്കടവ് ആദിവാസി കോളനിക്ക് സമീപം തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദികളും പൊലീസും തമ്മില്‍ വെടിയുതിര്‍ത്തത് എട്ട് റൗണ്ട്. മാവോവാദികള്‍ അഞ്ചും പൊലീസ് മൂന്നും റൗണ്ടാണ് വെടിയുതിര്‍ത്തത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു വെടിവെപ്പ്.

രാത്രി ഏഴരയോടെ കോളനിയിലത്തെിയ ഏഴംഗ മാവോവാദി സംഘം കോളനിയിലെ കമ്യൂണിറ്റി ഹാളില്‍ ആദിവാസികളെ വിളിച്ചുവരുത്തി യോഗം ചേരുന്നതിനിടെ വിവരമറിഞ്ഞത്തെിയ പൊലീസിനെ കണ്ട് ചിതറിയോടുകയായിരുന്നു. ഇതിനിടെയാണ് മാവോവാദികള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തത്. കോളനി റോഡിലൂടെയത്തെിയ കരുവാരകുണ്ട് പൊലീസ് ജീപ്പിന്‍െറ സൈഡിലാണ് വെടിയുണ്ട പതിച്ചത്. ജീപ്പിന്‍െറ ഇടതുഭാഗത്ത് ഡ്രൈവറുടെ സീറ്റിനടിയിലായിരുന്നു ഇത്. കമ്യൂണിറ്റി ഹാളിന് കാവല്‍ നിന്നിരുന്ന മാവോവാദിയാണ് വെടിയുതിര്‍ത്തത്.  

ഇതോടെ മാവോവാദികള്‍ കമ്യൂണിറ്റി ഹാളിന് പിന്നിലൂടെ വനത്തിലേക്ക് ഓടി. പിന്തുടര്‍ന്നതോടെ വീണ്ടും പൊലീസിന് നേരെ വെടിവെപ്പുണ്ടായി. ആദിവാസികളുടെ സുരക്ഷ കണക്കിലെടുത്ത് കോളനിയില്‍ നിന്നുള്ള പ്രത്യാക്രമണം ഒഴിവാക്കിയ പൊലീസ് അവിടെനിന്ന് മാറിയ ശേഷമാണ് തിരിച്ച് വെടിവെച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

തിങ്കളാഴ്ച രാത്രി തന്നെ ജില്ലാ പൊലീസ് മേധാവി ലോക്നാഥ് ബഹ്റയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസത്തെി വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. പുലര്‍ച്ചെ നാലോടെയാണ് ജില്ലാ പൊലീസ് മേധാവിയും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രനും കോളനിയില്‍നിന്ന് മടങ്ങിയത്. ചൊവ്വാഴ്ച രാവിലെയും പൊലീസും തണ്ടര്‍ബോള്‍ട്ടും കാട് അരിച്ചുപൊറുക്കിയെങ്കിലും ഫലമുണ്ടായില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.