തിരുവനന്തപുരം: നിയമസഭ പാർട്ടി ഒാഫീസല്ലെന്നും തെരുവിലെ ഭാഷ മുഖ്യമന്ത്രി സഭയിൽ ഉപയോഗിക്കരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാശ്രയ വിഷയത്തിൽ പ്രതിപക്ഷ സംഘടനകൾ നടത്തിയ സമരത്തെ മുഖ്യമന്ത്രി പരിഹസിച്ചതിനെയാണ് രമേശ് ചെന്നിത്തല വിമർശിച്ചത്.
നിരവധി മഹാൻമാർ ഇരുന്ന കസേരയിലാണ് മുഖ്യമന്ത്രി ഇരിക്കുന്നത്. നിയമസഭക്ക് ഒരന്തസുണ്ടെന്ന് മനസിലാക്കണം. മുഖ്യമന്ത്രിയുടെ പരാമർശം പിൻവലിക്കണമെന്നും സഭാരേഖകളിൽനിന്ന് നീക്കം ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഗാലറികളിലെ ചാനലുകളെയും കാമറകളെയും വാടകക്കെടുത്താണ് പ്രതിപക്ഷം സഭയിൽ പ്ലക്കാർഡ് ഉയർത്തിയത്. കാമറകൾ പോയപ്പോൾ പ്ലക്കാർഡും പോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സ്വാശ്രയ കരാറിൽനിന്നും പിന്നോട്ട് പോകില്ലെന്നും ഇൗ ഘട്ടത്തിൽ മാറ്റം സാധ്യമല്ലെന്നുമാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.