മട്ടാഞ്ചേരി: ഫോർട്ട്കൊച്ചിയിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വധു ഉൾപ്പെടെയുള്ളവർക്കാണ് രോഗം ബാധിച്ചത്.
ഇരുപത്തിയേഴാം ഡിവിഷനിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഫോർട്ട്കൊച്ചി ജൂബിലി മന്ദിരം ഹാളിൽ നടന്ന മനസ്സമ്മത ചടങ്ങിലും തിങ്കളാഴ്ച നടന്ന വിവാഹ സൽക്കാരത്തിലും പങ്കെടുത്തവർക്കാണ് രോഗ ബാധയുണ്ടായത്.
ഇതിൽ പതിനേഴുപേർ ഇരുപത്തിയേഴാം ഡിവിഷനിലും മറ്റുള്ളവർ വിവിധയിടങ്ങളിലുള്ളവരുമാണ്. ഒരു വയസ്സുള്ള കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രജിസ്റ്റർ പ്രകാരം അമ്പത്തിമൂന്ന് പേർ ചടങ്ങിൽ പങ്കെടുത്തുവെന്നാണുള്ളത്. എന്നാൽ, നൂറിലേറെപ്പേർ പങ്കെടുത്തതായാണ് വിവരം.
ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവരുടെയും രോഗം ബാധിച്ചവരുടെ പ്രാഥമിക, ദ്വിതീയ സമ്പർക്ക പട്ടിക തയാറാക്കലും ദുഷ്കരമാണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.