കൽപറ്റ: മുട്ടിലിൽ മരം മുറിക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് 25 ലക്ഷം രൂപ കോഴ നൽകിയതായി കേസിലെ മുഖ്യപ്രതികളിലൊരാളായ റോജി അഗസ്റ്റിൻ.
കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒക്ക് രണ്ടു ലക്ഷവും സൗത്ത് വയനാട് ഡി.എഫ്.ഒക്ക് 10 ലക്ഷവും മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് അഞ്ചു ലക്ഷവും മറ്റു ജീവനക്കാർക്ക് എട്ടു ലക്ഷവും നൽകി. ഇവരാരും തെൻറ മുഖത്തുനോക്കി പണം തന്നില്ലെന്ന് പറയില്ലെന്നും റോജി പറഞ്ഞു.
മണിക്കുന്ന് മലയില്‍നിന്ന് മരം മുറിച്ചുകടത്തിയ സംഭവത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മേപ്പാടി റേഞ്ച് ഓഫിസര്‍ തനിക്കെതിരെ പ്രതികാരനടപടിയുമായി രംഗത്തെത്തിയത്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. സര്‍ക്കാറിെൻറ ഉത്തരവിെൻറ അടിസ്ഥാനത്തില്‍ ഞാനും കുടുംബാംഗങ്ങളും നട്ടുവളര്‍ത്തിയ മരങ്ങളാണ് മുറിച്ചതെന്നും റോജി വ്യക്തമാക്കി.
അതേസമയം, റോജിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേസ് വഴിതിരിച്ചുവിടാനുള്ള നീക്കമാണെന്നും വനംവകുപ്പ് കേന്ദ്രങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.