കോഴിക്കോട്: മുസ്ലിം ലീഗ് അംഗങ്ങളിൽ പകുതിയിലേറെയും വനിതകളാണെന്നാണ് കണക്ക്. എന്നാൽ പാർലമെൻറ്, നിയമസഭ െതരഞ്ഞെടുപ്പുകളിൽ പരിഗണിക്കുന്നില്ലെന്നാണ് വനിത ലീഗിെൻറ ആക്ഷേപം. ഇതുസംബന്ധിച്ച് സംസ്ഥാന സമിതി തീരുമാനമെടുത്ത് നിവേദനം നൽകിയിട്ടും 25 വർഷമായി നേതൃത്വം കണ്ണു തുറന്നില്ലെന്ന് വനിത ലീഗ് പരാതിപ്പെടുന്നു.
1996ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വനിത ലീഗ് അധ്യക്ഷയായിരുന്ന ഖമറുന്നിസ അൻവറിനെ കോഴിക്കോട് സൗത്തിൽ സ്ഥാനാർഥിയാക്കിയതു മാത്രമാണ് അപവാദം. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ചേർന്ന വനിത ലീഗ് സംസ്ഥാന കമ്മിറ്റി ഇതുസംബന്ധിച്ച് പ്രമേയം പാസാക്കി പാണക്കാട്ട് ചെന്ന് നിവേദനം നൽകി. പരിഗണിക്കാമെന്ന ഉറപ്പുകേട്ട് പോന്നതല്ലാതെ ഒരു വനിതക്കും ഇടം ലഭിച്ചില്ല.
കഴിഞ്ഞയാഴ്ച ചേർന്ന വനിത ലീഗ് സംസ്ഥാന കമ്മിറ്റി ഇതേ പ്രമേയം വീണ്ടും പാസാക്കി. നിവേദക സംഘം അടുത്ത ദിവസം പാണക്കാട്ട് പോകും. ഇത്തവണ 30 ഇടങ്ങളിൽ മത്സരിക്കാൻ തയാറെടുക്കുന്ന പാർട്ടി അവഗണിക്കുമോ എന്നതാണ് വനിത ലീഗ് നേതാക്കളുെട ആശങ്ക.
50 ശതമാനം സ്ത്രീസംവരണമുള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിനും െതരഞ്ഞെടുപ്പ് കാര്യങ്ങൾക്കുമായി പാർട്ടി രൂപവത്കരിച്ച പാർലമെൻററി ബോർഡുകളിൽ പഞ്ചായത്ത്, മണ്ഡലം, ജില്ല, സംസ്ഥാന തലങ്ങളിലൊരിടത്തും വനിതകൾക്ക് പ്രാതിനിധ്യം നൽകാത്തതിലും ഇവർക്ക് അമർഷമുണ്ട്.
2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അന്നത്തെ വനിത ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും ഇപ്പോൾ ദേശീയ ജനറൽ സെക്രട്ടറിയുമായ അഡ്വ. നൂർബിന റഷീദിനെ കോഴിക്കോട് സൗത്തിൽ സ്ഥാനാർഥിയാക്കാമെന്ന് അറിയിച്ചിരുന്നു. എങ്കിലും ഡോ. എം.കെ. മുനീറിനാണ് നറുക്കുവീണത്.
സമസ്തയുടെ എതിർപ്പാണ് ലീഗിെൻറ നിലപാടുമാറ്റത്തിന് കാരണമായതെന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. മൂന്നു വനിതകൾക്കെങ്കിലും ഇത്തവണ അവസരം നൽകണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.