ന്യൂഡല്‍ഹി: കിഫ്ബിയുടെ പണം സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ചതിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം. കേരളത്തിെൻറ അടിസ്ഥാന സൗകര്യ വികസനരംഗത്ത് പദ്ധതികള്‍ നടപ്പാക്കാനായി രുപവത്കരിച്ച കിഫ്ബി, സ്വകാര്യ ബാങ്കായ 'യെസ് ബാങ്കി'ല്‍ 250 കോടി നിക്ഷേപിച്ചു എന്ന പരാതിയിൽ അന്വേഷണം തുടങ്ങിയതായി കേന്ദ്ര ധന സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ രാജ്യസഭയെ അറിയിച്ചു.
സമാജ്വാദി പാര്‍ട്ടിയുടെ രാജ്യസഭ എം.പി ജാവേദ് അലിഖാനാണ് കിഫ്ബിക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ ചോദ്യമുന്നയിച്ചത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെൻറ് ഫണ്ട് ബോര്‍ഡി(കെ.ഐ.ഐ.എഫ്.ബി)ല്‍ 250 കോടിയുടെ സാമ്പത്തിക അഴിമതിയുടെയും മുന്‍ ചെയര്പേഴ്സെൻറ സ്വഭാവദൂഷ്യത്തെ കുറിച്ചും പരാതികള്‍ ലഭിച്ചിട്ടുണ്ടോ, ആര്‍ക്കെങ്കിലുമെതിരെ അന്വേഷണം നടത്തിയിട്ടുണ്ടോ, ഉത്തരവാദികളെ കണ്ടെത്തിയോ തുടങ്ങിയവയായിരുന്നു ചോദ്യങ്ങൾ.
യെസ് ബാങ്കില്‍ 250 കോടി നിക്ഷേപിച്ചതിന് കിഫ്ബിക്കും ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ കെ.എം. എബ്രഹാമിനൂം എതിരെ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും തുടര്‍ന്നു.
മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പുറമെ മെമ്പര്‍ സെക്രട്ടറിയായി കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമും ഉള്ള ബോര്‍ഡിനാണ് കിഫ്ബിയുടെ കൈകാര്യകര്‍തൃത്വം. പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്മാന്, നിയമ സെക്രട്ടറി, ധനകാര്യ സെക്രട്ടറി എന്നിവരും കിഫ്ബി കോര്‍പറേറ്റ് ബോര്‍ഡില്‍ അംഗങ്ങളാണ്. വിവിധ മേഖലകളിലെ പ്രഗല്ഭരായ ഏഴുപേരും സ്വതന്ത്ര അംഗങ്ങളായുണ്ട്. എന്നാല്‍, കോര്പറ്റേ് ബോര്‍ഡിന് പുറമെയുള്ള കിഫ്ബി എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്മാന് ധനമന്ത്രി തോമസ് ഐസക്കാണ്. സുഗമമായ പ്രവര്ത്തനത്തിനെന്നുപറഞ്ഞ് പ്രത്യേക ഉദ്ദേശ്യ സംരംഭമായി (എസ്.പി.വി) പിണറായി സര്‍ക്കാര്‍ കിഫ്ബിയെ പുന$സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.