അപേക്ഷിച്ചത് 2,55,628 പേര്‍; ഇ-പാസ് അനുവദിച്ചത് 22,790 പേര്‍ക്ക് മാത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പൊലീസിന്റെ ഓണ്‍ലൈന്‍ ഇ-പാസിന് ഇതുവരെ അപേക്ഷിച്ചത് 2,55,628 പേര്‍. ഇതില്‍ 22,790 പേര്‍ക്ക് യാത്രാനുമതി നല്‍കി.

1,40,642 പേര്‍ക്കാണ് അനുമതി നിഷേധിച്ചത്. 92,196 അപേക്ഷകള്‍ പരിഗണനയിലാണ്. തിങ്കളാഴ്ച രാവിലെ 11വരെയുളള കണക്കാണിത്.

അതേസമയം, വളരെ അത്യാവശ്യമുളള യാത്രകള്‍ക്ക് മാത്രമേ പൊലീസ് ഇ-പാസ് അനുവദിക്കുകയുളളൂ എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പാസ് സംവിധാനം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.