തളിപ്പറമ്പ്: വിദ്യാർഥിനികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിയായ അധ്യാപകനെതിരെ ഒരു പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 27 ആയി.
തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ അധ്യാപനായി ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി സി. ഫൈസലിനെതിരെയാണ് തിങ്കളാഴ്ച ഒരു പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തത്. ഫൈസൽ ഇപ്പോൾ റിമാൻഡിലാണ്.
തിങ്കളാഴ്ച പ്രതിക്കുവേണ്ടി കസ്റ്റഡി അപേക്ഷ നൽകുമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. ഒരു പരാതി കൂടി വന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച കസ്റ്റഡി അപേക്ഷ നൽകും. തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി. ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.