കൊച്ചി: സംസ്ഥാനത്ത് ഉടമസ്ഥരില്ലാതെ കിടക്കുന്നത് 2769 ഹെക്ടർ ഭൂമി. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇത് ഏറ്റവും കൂടുതലുള്ളത്. 1700 ഹെക്ടറാണ് കോഴിക്കോട് ജില്ലയിൽ ഉടമസ്ഥരില്ലാതെ കിടക്കുന്നത്. 761 ഹെക്ടറാണ് വയനാട്ടിലുള്ളത്, കണ്ണൂരിൽ 296 ഹെക്ടറും. എന്നാൽ, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒരു തുണ്ട് ഭൂമിപോലും ഉടമസ്ഥരില്ലാതെ കിടക്കുന്നില്ലെന്നാണ് റവന്യൂ വകുപ്പിെൻറ കണക്കിലുള്ളത്.
ഓരോ വില്ലേജിലും ഉപയോഗിക്കാതെ കിടക്കുന്ന സർക്കാർ ഭൂമി, പുറമ്പോക്ക്, ഉടമസ്ഥരില്ലാത്തത് തുടങ്ങിയവയുടെ വിവരങ്ങൾ ശേഖരിക്കാൻ റവന്യൂ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലയിൽ 3.2073 ഹെക്ടറും പത്തനംതിട്ടയിൽ 6.288 ഹെക്ടറുമാണുള്ളത്. കോട്ടയത്ത് 0.0205, ഇടുക്കി 0.582, എറണാകുളം 0.2906, തൃശൂർ 2.2773, പാലക്കാട് 0.433, മലപ്പുറം 0.3797, കാസർകോട് 0.0485 ഹെക്ടറും ഇങ്ങനെയുണ്ട്.
സർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ സർവേ പൂർത്തിയാകുമ്പോൾ ഉടമസ്ഥരില്ലാത്ത ഭൂമികൾ സർക്കാറിേൻറതായി മാറും. ഉടമസ്ഥരില്ലാത്ത ഭൂമി സർക്കാറിന് ഏറ്റെടുക്കാമെന്ന 1964ലെ ഉത്തരവിെൻറ അടിസ്ഥാനത്തിലായിരിക്കും നടപടികൾ സ്വീകരിക്കുക. അവകാശിയില്ലെന്ന് കണ്ടെത്തിയ വസ്തുവിനെപ്പറ്റി വില്ലേജ് ഓഫിസർ തഹസിൽദാർക്കും തുടർന്ന് തഹസിൽദാർ കലക്ടർക്കും റിപ്പോർട്ട് നൽകും.
ആ നടപടികൾ പൂർത്തിയായാൽ സ്ഥലത്തിൽ ആർക്കെങ്കിലും ഉടമസ്ഥാവകാശം ഉണ്ടോ എന്നറിയാൻ ഗെസറ്റിൽ പരസ്യം നൽകും. ആറുമാസം വരെ പരാതി നൽകാം. നിശ്ചയിക്കപ്പെട്ട കാലാവധി കഴിഞ്ഞാൽ ഭൂമി സർക്കാറിലേക്ക് ഏറ്റെടുക്കാൻ നടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.