മുത്തങ്ങയിൽ 28 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; രണ്ടുപേർ കസ്​റ്റഡിയിൽ

മുത്തങ്ങ: വയനാട് എക്സൈസ് ഇൻറലിജൻസും മുത്തങ്ങ എക്സൈസ് ചെക്ക് പോസ്​റ്റ്​ സംഘവും ചേർന്ന്​ മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്​റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 28 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. കെ.എം 59 കെ 4829 ദോസ്​ത്​ വണ്ടിയിലാണ്​ രേഖകളില്ലാതെ പണം ഒളിപ്പിച്ചുകടത്തിയത്​. വ്യാഴാഴ്​ച രാത്രി 7.30നാണ്​ സംഭവം. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നൗഫൽ (34), യൂനിസ് (37) എന്നിവരെ കസ്​റ്റഡിയിലെടുത്തു. തൊണ്ടി മുതലുകളും വാഹനവും കസ്​റ്റഡിയിലെടുത്തവരെയും ബത്തേരി ​പൊലീസിന് കൈമാറി.

മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ജുനൈദ്, ഇൻറലിജൻസ് ഇൻസ്പെക്ടർ എം.കെ. സുനിൽ, ചെക്ക് പോസ്​റ്റിലെ ഇൻസ്പെക്ടർ പി. ബാബുരാജ്, പ്രിവൻറിവ് ഓഫിസർമാരായ കെ.കെ. ബാബു, പി.പി. ശിവൻ, കെ.ജെ. സന്തോഷ്, കെ. രമേഷ്, പി.എസ്​. വിനീഷ്, കെ.വി. ഷാജിമോൻ, വി.ആർ. ബാബുരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ എ. ദിപു, വിപിൻ വിൽസൻ, എക്സൈസ് ഡ്രൈവർ കെ.പി. വീരാൻ കോയ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഓണം സ്പെഷൽ ഡ്രൈവി​െൻറ ഭാഗമായി വാഹനപരിശോധന ശക്തിപ്പെടുത്തിയതായി സർക്കിൾ ഇൻസ്പെക്ടർ പി. ജുനൈദ് അറിയിച്ചു.

Tags:    
News Summary - 28 lakhs hawala money caught in muthanga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.