കൊണ്ടോട്ടി: അപകടത്തില്‍പെട്ട കാറില്‍നിന്ന് 29,84,700 രൂപയും 750.108 ഗ്രാം സ്വര്‍ണവും പിടികൂടി. മൂന്നുപേരെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കുന്ദമംഗലം എര്ജിപ്പടി മണ്ടോട്ടി മുഹമ്മദ് ഷഹബാസ് (18), മധുര സ്വദേശി പാലുച്ചമൈ എസ്.പി.ആര്. രങ്കു (62), സീമാഗല് പെച്ചമാമന് സ്ട്രീറ്റിലെ മണികണ്ഠന് (48) എന്നിവരാണ് കസ്റ്റഡിയിലായത്.
കൊണ്ടോട്ടി ബൈപാസ് റോഡില്‍ ശനിയാഴ്ച പുലര്‍ച്ച 5.30നായിരുന്നു സംഭവം. പൊലീസിന്റെ വാഹനം കണ്ട് പിറകോട്ടെടുക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച റെനോള്‍ട്ട് കാര്‍ മറ്റൊരു വാഹനത്തിലിടിച്ചു.
ഇതോടെ നൈറ്റ് പട്രോളിങ് സംഘം വാഹനത്തിനടുത്തെത്തി പരിശോധിച്ചപ്പോഴാണ് പണവും സ്വര്‍ണവും കണ്ടെടുത്തത്. എ.എസ്.ഐ വിജയന്, സിവില്‍ പൊലീസ് ഓഫിസര്‍ ഷുഹൈബ് എന്നിവര്‍ ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.
കൊണ്ടോട്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ ശരത് ചന്ദ്രബോസിന്റെ സാന്നിധ്യത്തില്‍ പണം എണ്ണി തിട്ടപ്പെടുത്തി. റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.