തിരുവനന്തപുരം: പനി പ്രതിരോധിക്കാൻ സംസ്ഥാനമൊന്നാകെ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 27,28,29 തിയതികളിൽ വാർഡ് തലം മുതൽ സംസ്ഥാനമൊട്ടാകെ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ഒാരോ മന്ത്രിമാർക്കും ഒാരോ ജില്ലയുെട ചുമതല നൽകിയിട്ടുണ്ട്. എം.എൽ.എമാർക്ക് മണ്ഡലാടിസ്ഥാനത്തിലും ചുമതല നൽകിയിട്ടുണ്ട്.
23ന് മന്ത്രിമാരുെട നേതൃത്വത്തിൽ എല്ലാ ജില്ലകളിലും യോഗം വിളിക്കും. 23ന് വൈകീട്ട് മൂന്നിന് തിരുവനന്തപുരത്ത് സർവകക്ഷി യോഗവും നടക്കും. പനി ബാധിത പ്രദേശങ്ങളെ ഹൈ റിസ്ക് മേഖല, മോഡറേറ്റ് റിസ്ക്ക് മേഖല, ലോ റിസ്ക് മേഖല എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. പ്രത്യേക പരിപാടികൾ വഴി ജനങ്ങളെ ബോധവത്കരിക്കും. വെള്ളം കെട്ടി നിൽക്കുന്നതും മറ്റും ഇല്ലാതാക്കാൻ വേണ്ട നടപടികൾ എല്ലാവരും സ്വീകരിക്കണം. വിവിധ ഒാഫീസുകൾ, പൊലീസ് സ്റ്റേഷനുകൾ, വിദ്യാലയങ്ങൾ, പൊതു ഇടങ്ങൾ എന്നിവ ശുചീകരിക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
രോഗചികിത്സാ നടപടികൾക്കായി ഡോക്ടർമാരുടെയും നഴ്സ്മാരുടെയും സേവനം ലഭ്യമാക്കും. എല്ലാ ഡോക്ടർമാെരയും സേവനത്തിനായി ഉപയോഗിക്കും. രോഗീ ബാഹുല്യം അനുഭവെപ്പടുന്ന ഇടങ്ങളിൽ കിടത്തി ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കും. പല ആശുപത്രികളിലും ഉപയോഗിക്കാത്ത ബ്ലോക്കുകളുണ്ട്. അവിടം ശുചീകരിച്ച് രോഗികൾക്ക് തുറന്നു കൊടുക്കും. കൊതുകു വലകൾ കൂടി നൽകും. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ ക്ലിനിക്കുകൾ വഴി സേവനം ലഭ്യമാക്കും. ഇതിനു വേണ്ടി സ്വകാര്യ മേഖലകളിലെ നഴ്സുമാരെയും ഡോക്ടർമാരെയും നിയമിക്കും. കൂടുതൽ പേരെ ആവശ്യമാെണങ്കിൽ പുതിയ നിയമനം നടത്തുെമന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗ നിർണയത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകും. അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ തുകയും അനുവദിക്കും. പഞ്ചായത്തുകൾക്ക് പ്ലാൻ ഫണ്ടിൽ നിന്ന് തുക വിനിയോഗിക്കാം. ഇത് പിന്നീട് തിരിച്ചു നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഒരു ഡോക്ടർ ഒര പാരാമെഡിക്കൽ സ്റ്റാഫ്, കമ്മ്യൂണിറ്റി ഹെൽത്ത് സെൻററുകളിൽ രണ്ട് ഡോക്ടർമാർ, രണ്ട് പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. പരാതികൾ ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള ജില്ലാ മോണിറ്ററിങ്ങ് സെല്ലുകളിൽ അറിയിക്കാം. ജില്ലാ തലത്തിൽ പരിഹരിക്കാനാകാത്ത പരാതികൾ ആരോഗ്യ മന്ത്രിയും ആരോഗ്യ സെക്രട്ടറിയും നേതൃത്വം നൽകുന്ന സംസ്ഥാന മോണിറ്ററിങ്ങ് സെല്ലിൽ ഡി.എം.ഒ മാർക്ക് ഉന്നയിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.