ബിവറേജ് ഷോപ്പ് ഇൻചാർജിന് മൂന്നുവർഷം തടവിനും ഒരു ലക്ഷം രൂപ പിഴയും

തിരുവനന്തപുരം : ബെവ്കോ ഔട്ട് ലെറ്റിലെ ക്രമക്കേടിൽ ബിവറേജ് ഷോപ്പ് ഇൻചാർജിന് മൂന്നുവർഷം തടവിനും 1,00,000 രൂപ പിഴയും ശിക്ഷിച്ചു. ഇടുക്കി ബൈസൻവാലി ബെവ്കോ ഔട്ട് ലെറ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ഷോപ്പ് ഇൻചാർജ്ജായിരുന്ന പി.എൻ. സജിയെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ശിക്ഷിച്ചത്.

2008-2009 കാലഘട്ടത്തിൽ ബൈസൻവാലി ബെവ്കോ ഔട്ട് ലെറ്റിലെ ദിവസ വരുമാനത്തിന്റെ ഒരു വിഹിതംമാത്രം ബാങ്കിലടച്ചശേഷം കൌണ്ടർഫോയിൽ തിരുത്തി 2,30,000 രൂപ വെട്ടിച്ചതിൽ ഇടുക്കി വിജിലൻസ് ഡി.വൈ.എസ്.പി യായിരുന്ന കെ. വി. ജോസഫ് രജിസ്റ്റർ ചെയ്ത കേസിലാണ് പി.എൻ. സജി കുറ്റക്കാരനാണെന്ന് വിജിലൻസ് കോടതി കണ്ടെത്തി.

ഈ കേസിൽ ഇടുക്കി വിജിലൻസ് ഇൻസ്പെക്ടറായിരുന്ന ഗിൽസൻ മാത്യു അന്വേഷണം നടത്തിയത്. ഡി.വൈ.എസ്.പി യായിരുന്ന രതീഷ് കൃഷ്ണനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ രാജ് മോഹൻ ആർ പിള്ള, ഉഷാകുമാരി, വി.എ. സരിത എന്നിവർ ഹാജരായി.

Tags:    
News Summary - 3 years imprisonment and a fine of Rs 1 lakh for the beverage shop incharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.