തിരുവനന്തപുരം: ‘നല്ല ഒന്നാന്തരം ഇനമാണ്. നല്ല ശീലം. അമിത ഭക്ഷണം ആവശ്യമില്ല. രോഗങ്ങൾ ഒന്നും ഇല്ല. അഞ്ചുദിവസം കൂ ടുേമ്പാൾ കുളിപ്പിക്കും. കുര മാത്രമേയുള്ളൂ. മൂന്ന് വർഷമായി ആരെയും കടിച്ചിട്ടില്ല. പാൽ, ബിസ്ക്കറ്റ്, പച്ചമു ട്ട എന്നിവയാണ് പ്രധാനമായും കൊടുത്തിരുന്നത്. അടുത്തുള്ള ഒരു നായുമായി അവിഹിതബന്ധം കണ്ടതുകൊണ്ടാണ് ഉപേക്ഷ ിച്ചത്.’ -ചാക്ക വേൾഡ് മാർക്കറ്റിെൻറ മുന്നിൽ ഞായറാഴ്ച ഉപേക്ഷിക്കപ്പെട്ട പോമറേനിയൻ നായുടെ കോളറിൽ ഉടമ വെച ്ചിരുന്ന കുറിപ്പാണിത്. സദാചാരകുറ്റം ആരോപിച്ച് വളർത്തുനായെ തെരുവിൽ ഉപേക്ഷിച്ച ഇൗ അജ്ഞാത ഉടമയെ തേടുകയാണ് മൃഗസ്നേഹികളും സമൂഹമാധ്യമവും ഇപ്പോൾ.
റോഡിൽ പരിഭ്രാന്തയായ നിലയിൽ നായെ കണ്ട ഒരാൾ പീപിൾ ഫോർ അനിമൽസിെൻറ (പി.എ.എഫ്) പ്രവർത്തകയും എഴുത്തുകാരിയുമായ ശ്രീദേവി എസ്. കർത്തയെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് പി.എ.എഫ് പ്രവർത്തക ഷമീം സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് നായുടെ കോളറിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞുവെച്ച കുറിപ്പ് ലഭിച്ചത്. നല്ല ഇണക്കമുള്ള പെൺനായെ ഇപ്പോൾ ഷമീെൻറ വീട്ടിലാണ് പാർപ്പിച്ചിരിക്കുന്നത്. അടുത്തദിവസം വേൾഡ് മാർക്കറ്റിലെ കടകളിലെ സി.സി ടി.വി പരിശോധിച്ച് ഉടമയെ ‘പിടികൂടാനുള്ള’ ശ്രമത്തിലാണ് സന്നദ്ധ പ്രവർത്തകർ.
ശ്രീദേവി തെൻറ ഫേസ്ബുക്ക് പേജിൽ ഉടമസ്ഥെൻറ വിചിത്രകുറിപ്പും നായുടെ ഫോേട്ടായും പോസ്റ്റ് ചെയ്തതോടെ നിരവധി അന്വേഷണമാണ് പി.എഫ്.എ പ്രവർത്തകർക്ക് ലഭിക്കുന്നത്. ‘ജാതകപ്പൊരുത്തം നോക്കി സ്ത്രീധനവും കൊടുത്ത് ഇൗ നായുടെ വിവാഹം നിങ്ങൾ നടത്തി അവിഹിതപ്രശ്നം പരിഹരിച്ച് മനഃസ്വസ്ഥത നേടൂ സഹോദരാ...’ എന്ന് പറഞ്ഞ് അവസാനിക്കുന്ന ശ്രീദേവിയുടെ കുറിപ്പിന് കീഴിൽ നായുടെ ഉടമയോട് രോഷം പ്രകടിപ്പിച്ച് ധാരാളം േപരാണ് പ്രതികരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.