കോഴിക്കോട്: നഗരത്തിലെ സ്വർണാഭരണ മൊത്ത വ്യാപാര സ്ഥാപനത്തിൽ നടന്ന പരിശോധനയിൽ 30 കോടിയിൽപ്പരം രൂപയുടെ കണക്കിൽപ്പെടാത്ത വിൽപന കണ്ടെത്തി. ജാഫർഖാൻ കോളനി റോഡിലെ മാളിൽ പ്രവർത്തിക്കുന്ന ഷാ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡിൽ സംസ്ഥാന ജി.എസ്.എടി ഇൻറലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെ 11 മുതൽ രാത്രി പത്തുവരെ 15 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥാപനത്തിൽ സൂക്ഷിച്ച സ്വർണത്തിെൻറ രേഖകൾ പരിശോധിച്ചപ്പോൾ ലഭിച്ച ഫയലുകളിൽ നേരത്തെ നികുതി നൽകാതെ വിൽപന നടത്തിയ ആഭരണത്തിെൻറ കണക്ക് കിട്ടുകയായിരുന്നു. വിശദ പരിശോധനയിലാണ് നികുതിവെട്ടിപ്പ് വ്യക്തമായത്. തുടർന്ന് നികുതിയും പിഴയുമായി ഇവരിൽനിന്ന് ഒരു കോടി രൂപ ജി.എസ്.ടി വിഭാഗം ഇൗടാക്കി.
വിവിധ ജില്ലകളിലെ നിരവധി ജ്വല്ലറികൾക്ക് സ്വർണാഭരണങ്ങൾ മൊത്തമായി വിൽപന നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണിത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുൾപ്പെടെയാണ് പാർട്ണർഷിപ്പായി സ്ഥാപനം നടത്തുന്നത്. സംസ്ഥാന ജി.എസ്.ടി വകുപ്പ് ജോയൻറ് കമീഷണർ ഇൻറലിജൻസ് ഫിറോസ് കാട്ടിൽ, ഡെപ്യൂട്ടി കമീഷണർ ഇൻറലിജൻസ് എം. ദിനേശ്കുമാർ, ഡെപ്യൂട്ടി കമീഷണർ ഐ.ബി. വിജയകുമാർ, അസി. കമീഷണർ ബി. ദിനേശ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.