തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നു.
ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്.
ഇതുവരെ 5,747 കോടി രൂപയാണ് ഈ സര്‍ക്കാര്‍ കോർപറേഷന് സഹായമായി കൈമാറിയത്.
കോട്ടയം: നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസ് പിന്നിലേക്ക് നീങ്ങി മതിലിൽ ഇടിച്ചു. കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഡ്രൈവർ ചായ കുടിക്കാൻ പോയിരിക്കുകയായിരുന്നു. അപകടത്തിൽ ആളപായമില്ല. ബസ് പിന്നോട്ട് ഉരുണ്ടപ്പോൾ റോഡിൽ ആളുകളും വാഹനങ്ങലും കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവായി. ബസ് ഇടിച്ച് പി.ഡബ്ല്യു.ഡി കെട്ടിടത്തിന്‍റെയും പ്രസ് ക്ലബ്ബിന്‍റെയും ഗേറ്റ് തകർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.