ഓച്ചിറ: ഓച്ചിറയിൽനിന്ന് കഴിഞ്ഞ 19ന് പുലർച്ചെ കാർ തടഞ്ഞ് 30 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിലെ പ്രധാന പ്രതിയെ ഓച്ചിറ പൊലീസ് ഒഡിഷയിൽനിന്നും പിടികൂടി. ഒഡിഷ കണ്ടമല, സിർട്ടിഗുഡി ദേപകേതയിൽ നബകിഷോർ പ്രധാൻ (32) ആണ് പിടിയിലായത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് നീണ്ടകര അനീഷ് ഭവനത്തില്‍ കുമാര്‍ (28), ചവറ മുകുന്ദപുരം തുരുത്തിയില്‍ ഷൈബുരാജ് (35) , ചവറ തോട്ടിന് വടക്ക് വിഷ്ണു ഭവനില്‍ വിഷ്ണു (26), ചവറ വൈങ്ങോലില്‍ തറവാട്ടില്‍ ജീവന്‍ഷാ (29),ചവറ പന്മന കാവയ്യത്ത് തെക്കതില്‍ പ്രമോദ് (32) എന്നിവരെ സിറ്റി ഡാൻസാഫ് സംഘവും ഓച്ചിറപോലീസും ചേർന്ന് പിടികൂടി നേരത്തെ റിമാൻഡ് ചെയ്തിരുന്നു.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ കഞ്ചാവ് ലഭിച്ചത് ഒഡിഷയിൽ നിന്നാണെന്ന് വ്യക്തമായി. തുടർന്ന് കേസിലെ പ്രതിയായ കുമാറുമൊത്ത് പൊലീസ് സംഘം ഒഡിഷയിലെത്തി നബകിഷോർ പ്രധാനെ അറസ്റ്റു ചെയ്യുകയായിരുന്നു.
നക്സലേറ്റുകൾ ഏറെയുള്ള പ്രദേശത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ വിശദമായ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. ഓച്ചിറ സി.ഐ വി. അജേഷ്, എസ്.ഐ സുനിൽ, സി.പി.ഒമാരായ കനീഷ്, രാജേഷ്, മോഹൻലാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.